സുവർണ തീരങ്ങളിൽ വീണ്ടും പ്രിയ നായികമാർ
text_fieldsഷാർജ: മൊബൈൽ ദീപങ്ങളും രുപ രേവതിയുടെ വയലിൻ നാദങ്ങളും ചൊരിഞ്ഞ നിലാവെട്ടത്തിലൂടെ മ ലയാളത്തിെൻറ സുവർണ നായിക അംബിക കടന്നുവന്നു. േപ്രമഗീതങ്ങളിലെ മനോഹര ഗാനങ്ങളോ ടെ നിഷാദിെൻറ വരവേൽപ്പ്.
രാജലക്ഷ്മിയും മൃദുലയും പാടിക്കഴിഞ്ഞതോടെ, രമേഷ് പിഷാരടിയെത്തി. ഉല്ലാസപ്പൂത്തിരികൾക്ക് വിധു പ്രതാപ് തീകൊളുത്തിയതോടെ മനോഹര ചുവടുകളുമായി അംബിക വേദിനിറഞ്ഞു. ഒ.എൻ.വിയുടെ ‘ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന’ എന്നുതുടങ്ങുന്ന പാട്ടിെൻറ വെളിച്ചത്തിലൂടെയാണ് ശാന്തികൃഷ്ണ എത്തിയത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ വരമ്പത്തുകൂടെ തുമ്പി വാ തുമ്പക്കുടത്തിൽ എന്ന ഗാനത്തിെൻറ അകമ്പടിയോടെ പൂർണിമ ഭാഗ്യരാജ് എത്തിയപ്പോൾ സദസ്സ് നിലാവണിഞ്ഞു. കൂടെ സിനിമാ ഓർമകളും വിശേഷങ്ങളും തമിഴ് കലർന്ന മലയാളത്തിലെത്തി.
