Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രം തിരുത്തി കമോൺ...

ചരിത്രം തിരുത്തി കമോൺ കേരളക്ക്​ കൊടിയിറക്കം

text_fields
bookmark_border
come on kerala women award
cancel
camera_alt???????-???????? ?????? ??????????????? ?????????? ???????????????? ???? ??? ????????, ??????? ???? ???????? , ?????? ?????? ?????????? ????????? ???????? ??? ???????????? ?????????? ?. ????????? ??????????, ????????????? ??.??? ??????????? ???????, ??????? ????????? ?????? ?????????? ??.???.????? ?????????, ?????? ??????????? ??.??? ?????? ??.? ???????????? ?????????????????????

ഷാ​ർ​ജ: പ​ങ്കാ​ളി​ത്ത​ത്തി​ലും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലും പോ​യ​വ​ർ​ഷം സ്​​ഥാ​പി​ച്ച സ്വ​ന്തം പേ​ര ി​ലെ റെ​േ​ക്കാ​ഡ്​ തി​രു​ത്തി​ക്കു​റി​ച്ച്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ-​സാം ​സ്​​കാ​രി​ക പ്ര​ദ​ർ​ശ​ന​മാ​യ ക​മോ​ൺ കേ​ര​ള​ക്ക്​ സ​മ്മോ​ഹ​ന സ​മാ​പ​നം. വ്യാ​പാ​ര ഉ​ട​മ്പ​ടി​ക​ളും വാ​ണി ​ജ്യ ച​ർ​ച്ച​ക​ളും പ്ര​ചോ​ദ​ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും​കൊ​ണ്ട്​ സ​മ്പു​ഷ്​​ട​മാ​യി​രു​ന്ന മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​േ​ല​റെ സ​ന്ദ​ർ​ശ​ക​രാ​ണ്​ മേ​ള​ന​ഗ​രി​യി​ലെ​ത്തി​യ​ത്.

ആ​ദ്യ എ​ഡി​ഷ​നി​ൽ 1.6 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ വ​ന്നി​രു​ന്ന​ത്. പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ മേ​ള​യു​ടെ ര​ണ്ടാം നാ​ൾ തി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​നാ​യി ഒ​രു വേ​ള ടി​ക്ക​റ്റ്​​ വി​ത​ര​ണം പോ​ലും നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​തി​ലേ​റെ പു​തു​മ​ക​ളോ​ടെ, പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​മോ​ൺ കേ​ര​ള​യു​ടെ മൂ​ന്നാം അ​ധ്യാ​യ​ത്തി​ന്​ 2020ൽ ​ഒ​ത്തു​ചേ​രാ​മെ​ന്ന ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ സം​ഘാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും വാ​ണി​ജ്യ​പ​ങ്കാ​ളി​ക​ളും ക​ലാ​കാ​ര​ന്മാ​രും ആ​ലിം​ഗ​നം ചെ​യ്​​ത്​ പി​രി​ഞ്ഞ​ത്. ​ക​മോ​ൺ കേ​ര​ള ഇൗ​സ്​​റ്റേ​ൺ ഭൂ​മി​ക,ഇ​ൻ​ഡോ അ​റ​ബ്​ വി​മ​ൺ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡു​ക​ളും സ​മാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​ത​ര​ണം ചെ​യ്​​തു.

ദു​ബൈ ലാ​ൻ​ഡ്​​ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മാ​ജി​ദ അ​ലി റാ​ഷി​ദ്, യു.​എ.​ഇ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യ​ക നൈ​ല അ​ൽ ഖാ​ജ, ദു​ബൈ ടൂ​റി​സം ഡ​യ​റ​ക്​​ട​ർ ശൈ​ഖ അ​ൽ​മു​ത്ത​വ​, ​െക​ഫ്​ ഹോ​ൾ​ഡി​ങ്​​സ്​ ഫൈ​സ​ൽ ആ​ൻ​ഡ്​​ ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ഷ​ബാ​ന ഫൈ​സ​ൽ എ​ന്നി​വ​ർ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

ഷാ​ർ​ജ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി (ഷു​രൂ​ഖ്) എ​ക്​​സി​ക്യൂ​ട്ടി​വ്​ ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ അ​ൽ സ​ർ​ക്കാ​ൽ, ഇൗ​സ്​​റ്റേ​ൺ ഗ്രൂ​പ്​​ എം.​ഡി ഫി​േ​റാ​സ്​ മീ​രാ​ൻ, ജ​ലീ​ൽ ട്രേ​ഡി​ങ്​ എം.​ഡി ഷ​മീ​ർ കെ. ​മു​ഹ​മ്മ​ദ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന്​ മ​ല​യാ​ള​ത്തി​​െൻറ അ​ഭി​മാ​ന​മാ​യ ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ നാ​ലു പ​തി​റ്റാ​ണ്ട്​ നീ​ളു​ന്ന ഗാ​ന​സ​പ​ര്യ​ക്ക്​ ആ​ദ​ര​വാ​യി ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ സം​ഗീ​ത​രാ​വ്​ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsClosing ceremonycome on kerala 2019
News Summary - Come on kerala 2019 Closing Ceremony -Gulf News
Next Story