ഫുജൈറയിൽ യോട്ട് യാത്ര ഓഫറുമായി കോംബോ ഡീൽ
text_fieldsഫുജൈറ: യു.എ.ഇയിലെ പ്രമുഖ ട്രാവൽ സേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ കോംബാ ഡീൽസ് ഫുജൈറയിൽ ട്രിപ്പ്ൾ ഫൺ എന്ന പേരിൽ എക്സ്ക്ലൂസിവ് യോട്ട് യാത്ര ഓഫറുകൾ പ്രഖ്യാപിച്ചു. പുതിയ ആഡംബര യോട്ട് യാത്രക്ക് ഒരു ടിക്കറ്റ് എടുത്താൽ സൗജന്യമായി രണ്ട് ടിക്കറ്റ് ലഭിക്കും. സമ്മർ കാമ്പയിനിന്റെ ഭാഗമായി പരിമിത കാലത്തേക്കായി എക്സ്ക്ലൂസിവ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്കാലത്ത് കുടുംബവുമൊത്ത് ആഡംബര യോട്ടുകളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ ഓഫർ എന്ന് കോംബോ ഡീൽസ് അധികൃതർ അറിയിച്ചു.
അൺലിമിറ്റഡ് ലഞ്ച്, ഫിഷിങ്, കയാക്കിങ്, സ്പീഡ് ബോട്ട് റൈഡ്, സ്നോർക്കലിങ് എന്നിവ ഓഫറിൽ സന്ദർശകർക്ക് ആസ്വദിക്കാം. മനോഹരമായ തീരപ്രദേശങ്ങൾക്കും പ്രകൃതി രമണീയമായ ദൃശ്യങ്ങൾക്കും പേരുകേട്ട ഇടമാണ് ഫുജൈറ എമിറേറ്റ്. കടുത്ത വേനൽ ചൂടിൽനിന്ന് രക്ഷ നേടുന്നതിനൊപ്പം മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കാനും യോട്ട് യാത്ര സഹായകമാവും. പിറന്നാൾ ആഘോഷമോ പ്രണയ യാത്രയോ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഉള്ള സാധാരണ യാത്രയോ എന്തായാലും വെള്ളത്തിൽ വിശ്രമവും വിനോദവും ആഗ്രഹിക്കുന്ന ഏവർക്കും വേണ്ടിയുള്ളതാണ് ഓഫർ എന്ന് കോംബോഡീൽസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

