ഇബ്തിസാമ സെന്ററിൽ ‘കളർഫുൾ കമ്യൂണിറ്റീസ്’ പദ്ധതിക്ക് തുടക്കം .
text_fields‘കളർഫുൾ കമ്യൂണിറ്റീസ്’ പദ്ധതി ഉദ്ഘാടന ചടങ്ങ്
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ വിദ്യാലയമായ അൽ ഇബ്തിസാമ റിഹാബിലിറ്റേഷൻ സെന്ററിൽ ‘കളർഫുൾ കമ്യൂണിറ്റീസ്’ പദ്ധതിക്ക് തുടക്കമായി. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി യു.എസ് ആസ്ഥാനമായ പി.പി.ജി ഇൻഡസ്ട്രീസും അമിറ്റി യൂനിവേഴ്സിറ്റിയും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ‘കളർഫുൾ കമ്യൂണിറ്റീസ്’.
കുട്ടികളുടെ ജനനം മുതൽ കൗമാരം വരെയുള്ള വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന 18 മനോഹരമായ ചുവർ ചിത്രങ്ങളാണ് പി.പി.ജിയുടെ സഹകരണത്തോടെ അമിറ്റി യൂനിവേഴ്സിറ്റിയിലെ ആർക്കിടെക്റ്റ് വിദ്യാർഥികൾ സ്കൂളിന്റെ മതിലുകളിൽ വരച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലാണ് ഓരോ ചിത്രങ്ങളും തയാറാക്കിയിട്ടുള്ളത്.പദ്ധതി ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. അമിറ്റി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. റാഫിദ് അൽഖദ്ദാർ, പി.പി.ജി മിഡിൽ ഈസ്റ്റ് ഡയറക്ടർ ജീൻ ഫ്രാൻസുവ ലമായിർ എന്നിവർ ആശംസ അറിയിച്ചു.
പദ്ധതിയിൽ പങ്കാളികളായ പി.പി.ജി ഇൻഡസ്ട്രീസിനും അമിറ്റി യൂനിവേഴ്സിറ്റിക്കും അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച സലീഷ്, അബ്രഹാം സാമുവൽ, സക്കീന എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. ഇബ്തിസാമ പ്രിൻസിപ്പൽ ഇർഷാദ് ആദം സ്വാഗതവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, ജോ. ട്രഷറർ പി.കെ റെജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, കെ.കെ താലിബ്, എ.വി. മധു, പ്രഭാകരൻ പയ്യന്നൂർ, അനീസ് റഹ്മാൻ, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ, സുജനൻ ജേക്കബ്, മാത്യു മണപ്പാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

