Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ സാ​യി​ദ്...

ശൈ​ഖ്​ സാ​യി​ദ് ഫെ​സ്​​റ്റി​വ​ലി​ല്‍ വ​ര്‍ണാ​ഭ​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍

text_fields
bookmark_border
ശൈ​ഖ്​ സാ​യി​ദ് ഫെ​സ്​​റ്റി​വ​ലി​ല്‍ വ​ര്‍ണാ​ഭ​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍
cancel

അ​ബൂ​ദ​ബി: ശൈ​ഖ്​ സാ​യി​ദ്​ ഫെ​സ്​​റ്റി​വ​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ മാ​റ്റോ​ടെ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

യു.​എ.​ഇ​യു​ടെ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഇ​ട​ക​ല​ർ​ത്തി​യാ​യി​രി​ക്കും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ക. രാ​ജ്യ​ത്തി​െൻറ 50 വ​ര്‍ഷ​ത്തെ ച​രി​ത്ര​വും നേ​ട്ട​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ക​ലാ​സാം​സ്‌​കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 1, 2, 3 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ശ​താ​ബ്​​ദി വ​ര്‍ഷ​ത്തി​ലേ​ക്കു​ള്ള (2071) ത​യാ​റെ​ടു​പ്പ്, രാ​ജ്യ​ത്തി​െൻറ സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​കം, ദേ​ശീ​യ, രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ള്‍, ഡ്രോ​ണ്‍ ഷോ, ​വെ​ടി​ക്കെ​ട്ട്, ഫൗ​ണ്ട​ന്‍ ഷോ, ​നാ​ടോ​ടി ക​ല​ക​ള്‍ തു​ട​ങ്ങി ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​ര നീ​ളും. യു.​എ.​ഇ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ര്‍ ര​ണ്ടി​ന് ലോ​ക ഭാ​വി ദി​ന​മാ​യി ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ പ്ര​ഖ്യാ​പി​ച്ച​ത് ആ​ഘോ​ഷി​ക്കാ​ന്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ള്‍ ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തും.

ഡ്രോ​ണ്‍ ഷോ​യി​ലൂ​ടെ അ​ല്‍വ​ത്ബ​യു​ടെ ആ​കാ​ശ​ത്ത് 18 മി​നി​റ്റ് നീ​ണ്ടു​നി​ല്‍ക്കു​ന്ന ഏ​രി​യ​ല്‍ ആ​ര്‍ട്ട് ആ​യി​രി​ക്കും മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. 10 മി​നി​റ്റ് നീ​ണ്ടു​നി​ല്‍ക്കു​ന്ന വെ​ടി​ക്കെ​ട്ട്, വാ​ട്ട​ര്‍സ്‌​ക്രീ​നി​ലെ ലേ​സ​ര്‍ഷോ, എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ട​ന്‍ ഷോ ​എ​ന്നി​വ​യ്ക്കു​പു​റ​മെ പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രി​ക്കും.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് രാ​ത്രി​യി​ലാ​ണ് അ​ബൂ​ദ​ബി​യു​ടെ ആ​കാ​ശം ക​രി​മ​രു​ന്ന് പ്ര​ക​ട​നം കൊ​ണ്ട് വ​ര്‍ണാ​ഭ​മാ​ക്കു​ക.

അ​ബൂ​ദ​ബി ന​ഗ​ര​ത്തി​നു പു​റ​മെ അ​ല്‍ ഐ​ന്‍, അ​ല്‍ ദ​ഫ്ര​യി​ലും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​വും. അ​ല്‍ മ​ര്‍യ ദ്വീ​പി​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടി​നും മൂ​ന്നി​നും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മു​ണ്ടാ​വു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാ​ത്രി ഒ​മ്പ​തു മ​ണി​ക്കാ​ണ് ക​രി​മ​രു​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കു​ക. ബ​വാ​ബ​ത്ത് അ​ല്‍ ശ​ര്‍ഖ് മാ​ളി​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടി​ന് രാ​ത്രി എ​ട്ടി​നും ദേ​ശീ​യ​ദി​ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Zayed
News Summary - Colorful celebrations at the Sheikh Zayed Festival
Next Story