Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോട്ടലിലെ കളർ കോഡ്​

ഹോട്ടലിലെ കളർ കോഡ്​

text_fields
bookmark_border
colour code
cancel

അണുസംക്രമണം തടയുന്നതിന്​ ഹോട്ടലുകളിലെ ഉപകരണങ്ങൾക്ക്​ വിവിധ കളറുകൾ നൽകണമെന്ന്​ ദുബൈ മുനിസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്​. ഹോട്ടലിൽ മാത്രമല്ല, വീടുകളിലും പരീക്ഷിക്കാവുന്നതാണ്​ ഈ നിബന്ധനകൾ. പഴങ്ങളും പച്ചക്കറിയും അരിയുന്ന കത്തിയും ഇറച്ചി അരിയുന്ന കത്തിയും തമ്മിൽ തിരിച്ചറിയാൻ എന്തെങ്കിലും അടയാളങ്ങൾ നൽകുന്നത്​ നന്നാവും.

ഹോട്ടലുകളിൽ ഇതിന്​ കൃത്യമായ മാനദണ്ഡങ്ങളുണ്ട്​. ഇത്​ പാലിച്ചില്ലെങ്കിൽ പിഴ ലഭിക്കാനും സാധ്യതയുണ്ട്​. പച്ചക്കറികളും പഴവർഗങ്ങളും അരിയാൻ പച്ച കത്തിയും കട്ടിങ്​ ബോർഡുമാണ്​ ഉപ​േയാഗിക്കേണ്ടത്​. വേവിക്കാത്ത ഇറച്ചി മുറിക്കാൻ ചുവപ്പ്​ കട്ടിങ്​ ബോർഡും കത്തിയും വേണം. കോഴി, കാട, താറാവ്​ എന്നിവ മുറിക്കാൻ മഞ്ഞ ഉപകരണങ്ങൾ ഉപ​യോഗിക്കണം. ഇനി വേവിച്ച്​ കഴിഞ്ഞാലോ, ബ്രൗൺ നിറത്തിലുള്ള കത്തി ഉപയോഗിച്ചായിരിക്കണം മുറിക്കേണ്ടത്​. മത്സ്യങ്ങൾ മുറിക്കാൻ നീല ഉപകരണങ്ങളെ ആശ്രയിക്കണം.

കത്തിക്കും കട്ടിങ്​ ബോർഡിനും വെറുതെ നിറം നൽകിയിട്ട്​ കാര്യമില്ല. അത്​ കൃത്യമായി ഉപയോഗിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ അണുസംക്രമണം ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിലാണെങ്കിൽ പോലും നിശ്​ചിത കളറിലുള്ള കട്ടിങ്​ ബോർഡുകളും കത്തിയും പരസ്​പരം മാറി ഉപയോഗിക്കരുത്​. അണുവിമുക്​തമാക്കുകയും ചെയ്യണം. അതിനായി പ്രത്യേകം നിർമിച്ച അണുനാശിനിയാണ്​ (disinfectant) ഉപയോഗിക്കേണ്ടത്​. കൃത്യമായി അടയാളപ്പെടുത്തിയ (ലേബൽ ചെയ്​ത) സ്​ഥലത്തായിരിക്കണം അത്​ സ്​റ്റോർ ചെയ്യേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelEmarat beats
News Summary - color code in hotel
Next Story