Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസം​ഗീ​ത സാ​ന്ദ്ര​മാ​യി...

സം​ഗീ​ത സാ​ന്ദ്ര​മാ​യി ‘കോ​ലോ ഡി പ​റു​ദീ​സോ’

text_fields
bookmark_border
സം​ഗീ​ത സാ​ന്ദ്ര​മാ​യി ‘കോ​ലോ ഡി പ​റു​ദീ​സോ’
cancel
camera_alt

അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്രോ​ത​സ്സ് സം​ഘ​ടി​പ്പി​ച്ച ‘കോ​ലോ ഡി ​പ​റു​ദീ​സോ’ എ​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി​യി​ൽ​നി​ന്ന്

Listen to this Article

അ​ജ്മാ​ൻ: പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ഡോ. ​എം.​പി. ജോ​ർ​ജ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ജ്മാ​നി​ൽ ന​ട​ത്തി​യ ‘കോ​ലോ ഡി ​പ​റു​ദീ​സോ’ എ​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി ശ്ര​ദ്ധേ​യ​മാ​യി. മ​ര​ണ​മ​ട​ഞ്ഞ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നാ​യി സ്രോ​ത​സ്സ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച​താ​ണ് പ​രി​പാ​ടി. അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തി​ലെ എ​ട്ട് രാ​ഗ​ങ്ങ​ളി​ലാ​ണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. വെ​സ്റ്റേ​ൺ ഡ​യ​ടോ​ണി​ക് സ്കെ​യി​ൽ കൂ​ടാ​തെ മോ​ഹ​നം, ഹം​സ​ധ്വ​നി, ക​ല്യാ​ണി, സി​ന്ധു​ഭൈ​ര​വി, ഹി​ന്തോ​ളം, ചാ​രു​കേ​ശി, ദേ​ശ്, ശ​ങ്കാ​ര​ഭ​ര​ണം തു​ട​ങ്ങി​യ രാ​ഗ​ങ്ങ​ളി​ലാ​ണ് സു​റി​യാ​നി​യി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​ർ​ണാ​ട​ക സം​ഗീ​ത​ക്ക​ച്ചേ​രി ന​ട​ത്തി​യി​ട്ടു​ള്ള ഡോ.​എം.​പി. ജോ​ർ​ജ് കോ​ർ എ​പ്പി​സ്കോ​പ്പ ആ​ദ്യ​മാ​യാ​ണ് യു.​എ.​ഇ​യി​ൽ സം​ഗീ​ത​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ കി​ട​ങ്ങ​റ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പി​ന്ന​ണി പാ​ടി​യ​ത്.

പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ‘കോ​ലോ ഡി ​പ​റു​ദീ​സോ’ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ്രോ​ത​സ്സ് പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​രി​പാ​ടി ഡോ.​എം.​പി. ജോ​ർ​ജ് കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്രോ​ത​സ്സ് സെ​ക്ര​ട്ട​റി ജ​യ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ഫി​ലി​പ്പോ​സ് പു​തു​ക്കു​ള​ങ്ങ​ര, സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ജോ​ൺ മ​ത്താ​യി, ട്ര​ഷ​റ​ർ റോ​ജി സ​ക്ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ‘Colo de Paradiso’ with musical accompaniment
Next Story