കോളജ് റീ യൂനിയൻ സംഘടിപ്പിച്ചു
text_fieldsയൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി റീയൂനിയൻ ചടങ്ങിൽ അക്കാഫ് നയിക്കുന്ന ‘സേ നോ ടു
ഡ്രഗ്സി’ന്റെ ഭാഗമായി അംഗങ്ങൾ പ്രതിജ്ഞയെടുക്കുന്നു
ദുബൈ: യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി റീയൂനിയൻ സംഘടിപ്പിച്ചു. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളജ് മാനേജ്മെന്റ് സെക്രട്ടറി നൗഷാദ് യൂനസ്, അക്കാഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ എന്നിവരെ ആദരിച്ചു.
വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അക്കാഫ് നയിക്കുന്ന ‘സേ നോ ടു ഡ്രഗ്സി’ന്റെ ഭാഗമായി എല്ലാ അലുമ്നി അംഗങ്ങളും ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു. യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി പ്രസിഡന്റ് ഷിനിജ ജോസഫ്, വൈസ് പ്രസിഡന്റ് ബിഷർ, സെക്രട്ടറി ബിപിൻ, ട്രഷറർ നിധിൻ, കോഓഡിനേറ്റർ തസീം നാസ്ഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

