Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൈബ്രറിയിലേക്ക്...

ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നു

text_fields
bookmark_border
ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നു
cancel

ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംവിധാനിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നു. പ്രവാസി വായനക്കാരിൽ നിന്ന് വായിച്ചുകഴിഞ്ഞ മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങൾ ശേഖരിച്ച് കെ.എം.സി.സി ലൈബ്രറി വഴി കൂടുതൽ പേർക്ക് വായിക്കാൻ അവസരമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തക ശേഖരണം. കെ.എം.സി.സി ഓഫിസിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം ആഗസ്റ്റ് രണ്ടിന് നടക്കും. ദുബൈ കെ.എം.സി.സി മീഡിയ ആൻഡ്​ ലിറ്ററേച്ചർ വിഭാഗമായ തൂലിക ഫോറമാണ് പുസ്തക ശേഖരണത്തിന് നേതൃത്വം നൽകുന്നത്.

താൽപര്യമുള്ളവർ ജൂലൈ 31ന് മുമ്പായി ദുബൈ കെ.എം.സി.സി ഓഫിസിൽ പുസ്തകം എത്തിക്കണം. ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമായി പുസ്തക ചർച്ചകൾ സംഘടിപ്പിക്കുമെന്നും പുതിയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നടത്തുമെന്നും തൂലിക ഫോറം ഭാരവാഹികൾ അറിയിച്ചു.

സാമൂഹിക, രാഷ്‌ട്രീയ, ബിസിനസ് രംഗത്ത് സ്വാധീനം ചെലുത്തിയവരുടെ പ്രവാസ ലോകത്തുള്ള മക്കൾ അവരുടെ പിതാവിനെക്കുറിച്ച്​ പങ്കുവെക്കുന്ന ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിലേക്കുള്ള ഓർമക്കുറിപ്പുകൾ ജൂലൈ 30നകം ലഭ്യമാക്കണം. പുസ്തകം ഈ വർഷത്തെ ഷാർജ പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്യും.

ഇതുസംബന്ധിച്ച യോഗത്തിൽ തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സലാം കന്യപ്പാടി സ്വാഗതവും ബഷീർ കാട്ടൂർ നന്ദിയും പറഞ്ഞു. പുസ്തകം കൈമാറാൻ ആഗ്രഹിക്കുന്നവർ 0503767871, 0556743258 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksdubai KMCClibrarygulfUAE
News Summary - Collecting books for the library
Next Story