Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​സ്മാ​ഇൗ​ലി​െൻറ...

ഇ​സ്മാ​ഇൗ​ലി​െൻറ വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും

text_fields
bookmark_border
ഇ​സ്മാ​ഇൗ​ലി​െൻറ വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും
cancel
camera_alt

ഇ​സ്മാ​ഈ​ലും മകനും

അ​ബൂ​ദ​ബി: അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യ അ​ബൂ​ദ​ബി ജ​വാ​സാ​ത്ത് റോ​ഡി​നു സ​മീ​പ​ത്തെ സ​ൺ​ലൈ​റ്റ് റ​സ്​​റ്റാ​റ​ൻ​റി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​ല​പ്പു​റം കാ​വു​ങ്ങ​ൽ ഇ​സ്മാ​ഇൗ​ലും മ​ക​ൻ ശം​വീ​ലും ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ച സം​ഭ​വം സ​ഹ പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും തീ​രാ​വേ​ദ​ന​യാ​യി. ജൂ​ൺ 29നാ​ണ് കെ.​എം.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഇ​സ്മാ​ഈ​ൽ അ​വ​ധി​ക്ക്​ നാ​ട്ടി​ലേ​ക്കു പോ​യ​ത്. പു​തി​യ വീ​ട്ടി​ലെ താ​മ​സം തു​ട​ങ്ങി 20 ദി​വ​സം തി​ക​യും മു​മ്പാ​ണ് മ​ര​ണം ഇ​രു​വ​രെ​യും തേ​ടി​യെ​ത്തി​യ​ത്. റ​സ്​​റ്റാ​റ​ൻ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ട​പാ​ടു​കാ​രു​ടെ ധാ​ര​ണ മു​ത​ലാ​ളി​യാ​ണ് ഇ​സ്മാ​ഈ​ൽ എ​ന്നാ​യി​രു​ന്നു.

ജോ​ലി​യി​ലെ ആ​ത്മാ​ർ​ഥ​ത​യും വി​ശ്വാ​സ്യ​ത​യും ഇ​ട​പാ​ടു​കാ​രോ​ടു​ള്ള അ​ടു​പ്പ​വും സ​ഹ​വ​ർ​ത്തി​ത്വ​വു​മെ​ല്ലാം റ​സ്​​റ്റാ​റ​ൻ​റി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളു​ടെ​യും മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഇ​സ്​​മാ​ഈ​ലി​ന്​ ഇ​ത്ര​യേ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. 2016ൽ ​ഈ സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ മു​ത​ൽ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. എ​ല്ലാ ജോ​ലി​ക​ളും ആ​ത്മാ​ർ​ഥ​മാ​യി ചെ​യ്തി​രു​ന്ന ആ​ളാ​ണ് ഇ​സ്മാ​ഈ​ൽ എ​ന്നും അ​തു​കൊ​ണ്ടാ​ണ് ക​ട അ​വ​െൻറ​യാ​ണെ​ന്ന്​ ആ​ളു​ക​ൾ ക​രു​തി​യ​തെ​ന്നും റ​സ്​​റ്റാ​റ​ൻ​റ് ഉ​ട​മ​യാ​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി സാ​ൽ​മി​യും ചൂ​ണ്ടി​ക്കാ​ട്ടി.

എ​പ്പോ​ഴും ചി​രി​ച്ച് സൗ​​ഹൃ​ദ​ത്തോ​ടെ ഇ​ട​പെ​ട്ടി​രു​ന്ന ഇ​സ്​​മാ​ഈ​ൽ കെ.​എം.​സി.​സി അ​ബൂ​ദ​ബി തി​രൂ​ര​ങ്ങാ​ടി ക​മ്മി​റ്റി​യു​ടെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം കെ.​എം.​സി.​സി​യു​ടെ വ​ള​ൻ​റി​യ​റാ​യി വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഹം​സ​ക്കോ​യ പ​റ​യു​ന്നു. കോ​വി​ഡ് കാ​ല​ത്ത് കെ.​എം.​സി.​സി​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു ജൂ​ൺ അ​വ​സാ​നം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​ക്കാ​ണ് ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ക​ൻ മു​ഹ​മ്മ​ദ് ശം​വീ​ൽ (7) ആ​ദ്യം ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ് നീ​ന്ത​ല​റി​യാ​ത്ത ഇ​സ്മാ​ഈ​ൽ മ​ക​നെ തി​ര​ഞ്ഞ്​ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഇ​രു​വ​രു​ടെ​യും മ​യ്യി​ത്ത്​ ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ismailshamveel
Next Story