സഹകരണം; ഇത്തിസലാത്ത്-റാക് പൊലീസ് ധാരണ
text_fieldsദുബൈ ജൈറ്റെക്സ് വേദിയില് ഇത്തിസലാത്ത്-റാക് പൊലീസ് ഉദ്യോഗസ്ഥര് ധാരണപത്രത്തില് ഒപ്പുവെക്കുന്നു
റാസല്ഖൈമ: പൊതു-സ്വകാര്യ മേഖല പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി ഇത്തിസലാത്ത് ഗ്രൂപ്പുമായി സഹകരണ കരാറില് ഒപ്പുവെച്ച് റാക് പൊലീസ്. ദുബൈ ജൈറ്റെക്സ് 2025 വേദിയിലാണ് ഒപ്പുവെക്കല് നടന്നത്.
നവീനമായ നിര്മിത ബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിനും നേരത്തേയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്ക്കുമായി സുരക്ഷ സംവിധാനം വികസിപ്പിക്കുന്നതില് സഹകരണം വര്ധിപ്പിക്കുന്നതാണ് കരാര്. പൊലീസ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ ആഗോള സംഭവ വികാസങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള ശ്രമങ്ങളും ഒപ്പുവെച്ച മെമ്മോറാണ്ടത്തിലെ സുപ്രധാന വിഷയങ്ങളാണെന്ന് റാക് പൊലീസ് ഓപറേഷന് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ഡോ. താരീഖ് മുഹമ്മദ് ബിന് സെയ്ഫ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

