മഞ്ഞുവീഴ്ച; തിരക്ക് ഒഴിയാതെ ജബല്‍ ജൈസ്
text_fieldsറാസല്‍ഖൈമ: മഞ്ഞ് വാര്‍ത്തയത്തെുടര്‍ന്ന് ജബല ജൈസിലേക്കുള്ള സന്ദര്‍ശന പ്രവാഹം നിലക്കുന്നില്ല. കനത്ത മഞ്ഞ് വീഴ്ച്ചയെയും മഴയെയും തുടര്‍ന്ന് ജബല്‍ ജൈസിലേക്കുള്ള യാത്ര അധികൃതര്‍ വിലക്കിയിട്ടും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. എന്നാല്‍, ഇടക്ക് വെച്ച് അധികൃതര്‍ തടഞ്ഞതിനാല്‍ പലര്‍ക്കും മല കയറാന്‍ കഴിയാതെ തിരികെ പോകേണ്ടി വന്നു. അതേസമയം, വെള്ളിയാഴ്ച അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹകരിച്ച എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികൃതര്‍ നന്ദി പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റാസല്‍ഖൈമയിലെങ്ങും ശക്തമായ ഗതാഗത കുരുക്കായിരുന്നുവെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി വ്യക്തമാക്കി. പൊതുജനങ്ങള്‍ റോഡ് നിയമങ്ങള്‍ പാലിച്ചതിനാല്‍ പ്രതികുല കാലാവസ്ഥ അപകടമുക്തമാവുകയായിരുന്നു. നാലോളം ചെറിയ അപകടങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊലീസ് പട്രോള്‍ വിഭാഗത്തിന്‍െറ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും പ്രസ്താവ്യമാണെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
