ചായ-കാപ്പി ജുഗൽബന്ദി തീർത്ത് കോഫീടീ
text_fieldsദുബൈ: പല നാട്ടിൽ നിന്നുള്ള പല ഭാഷക്കാർ ഒരുമിച്ച് കൈകോർത്ത് ജീവിക്കുന്ന ദുബൈയിൽ ചായയും കാപ്പിയും മാത്രം എന്തിന് വേറിട്ട് നിൽക്കണം?.
ചായയാണോ കാപ്പിയാണോ മുന്തിയ പാനീയം എന്ന നൂറ്റാണ്ടുകളായി തുടരുന്ന തർക്കത്തിന് സമാധാനപൂർവമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബൈയിലെ മൂന്ന് മലയാളികൾ. ഒരേ കപ്പിൽ കാപ്പിയും ചായയും ഒരുമിച്ച് കോഫീടീ എന്ന പേരിലെ പാനീയം തയ്യാറാക്കിയത് വാട്ടർഫ്രണ്ട് മാർക്കറ്റിലെ മലയാളി ഉടമസ്ഥതയിലുള്ള കോഫീടീ റസ്റ്റാറൻറിലാണ്. കാപ്പി അടി ഭാഗത്തും ചായ മുകളിലുമായി നിൽക്കുന്ന ഇൗ പാനീയം വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണത്തിെൻറ ഫലമാണെന്ന് ഫുഡ്കാസിൽ ഗ്രൂപ്പ് എം.ഡി നൗഷാദ് യൂസുഫ് പറയുന്നു.

ഒാർഗാനിക് ചായപ്പൊടിയും അറബിക്ക ബീൻസ് കാപ്പിയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കപ്പ് തയ്യാറാക്കാൻ അര മണിക്കൂർ നേരമെടുത്തിരുന്നു. ഇപ്പോൾ മൂന്ന് മിനിറ്റു കൊണ്ട് ഇൗ ഫ്യൂഷൻ പാനീയം തയ്യാർ. മാഹി പള്ളൂർ സ്വദേശിയായ നൗഷാദിന് പുറമെ മകൻ സഹീൻ നൗഷാദ്, മരുമകൻ ഫഹീം നിസ്താർ എന്നിവരാണ് പാനീയം ഡിസൈൻ ചെയ്തത്. ഇൗ ഉൽപന്നത്തിെൻറ പേറ്റൻറും തങ്ങൾ സ്വന്തമാക്കിയതായി ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചാർക്കോൾ മിശ്രണം ചെയ്ത ചായ, ചാർക്കോൾ കുക്കീസ് തുടങ്ങി സ്വന്തം ചേരുവകൾ കൊണ്ടുള്ള നിരവധി വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. ഇത്തരം നവീന ആശയങ്ങളുടെ സംഗമ കേന്ദ്രമായി വാട്ടർ ഫ്രണ്ട് മാർക്കറ്റ് മാറുമെന്നും ഏതാനും നാളുകൾക്കുള്ളിൽ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ വാണിജ്യകേന്ദ്രമായി തീരുമെന്നും മാർക്കറ്റ് പ്രതിനിധി സമി ഇൗദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
