മഴ തുടരുന്നു, കൂടുതൽ പെയ്തത് ജുമൈറയിൽ
text_fieldsദുബൈ: യു.എ.ഇയുടെ പല കോണുകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മഴ നിറഞ്ഞു പെയ്തത് ക്ലൗഡ് സീഡിങിെൻറ ഫലമായി. രണ്ടു ദിവസങ്ങളിലായി ആറു ദൗത്യങ്ങളാണ് നടത്തിയതെന്ന് ദേശീയ കാലാവസ്ഥാ പഠന കേന്ദ്രം (എൻ.സി.എം) ഗവേഷണ വിഭാഗം ഡയറക്ടർ ഉമർ അൽ യസീദി വ്യക്തമാക്കി.
രാജ്യത്തിെൻറ കിഴക്ക്,പടിഞ്ഞാറ്, വടക്കൻ മേഖലകളിലും അബൂദബി നഗരത്തിലുമാണ് ക്ലൗഡ് സീഡിങ് നടത്തിയത്. മേഘ പാളികളിൽ ഉപ്പ് പരലുകൾ വിതറി ഇൗർപ്പത്തെ മഴത്തുള്ളികളാക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്.
ദുബൈയിലും അബൂദബിയിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്ന രീതിയിലെ കനത്ത മഴയാണ് വർഷിച്ചത്. ദുബൈയിൽ ഇൗ അടുത്ത കാലത്ത് ലഭിച്ചതിൽ വെച്ച് ഏറ്റവും കനത്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. റാസൽഖൈമ, അജ്മാൻ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ തുടർന്നു.
ദുബൈയിൽ ഏറ്റവുമധികം മഴ ലഭിച്ചത് ജുമൈറ മേഖലയിലാണ് 39.6 മില്ലി മീറ്റർ. റാസൽ ഖൈമയിൽ 20.7 മി.മീ, അബുദബി കോർണിഷിൽ 7.4മി.മീ എന്നിങ്ങനെയും മഴ കിട്ടി. ബുധനാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്ക്^പടിഞ്ഞാറൽ മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പഠന കേന്ദ്രം അറിയിക്കുന്നു.
ഉൾപ്രദേശങ്ങളിലും തീരമേഖലയിലും മണിക്കൂറിൽ 18 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
