മോശം കാലാവസ്ഥ: ഫാൽക്കൺ െഎ വിക്ഷേപണം മാറ്റിവെച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ നിരീക്ഷണ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ െഎ’യുടെ വിക്ഷേപണം മോശം കാല ാവസ്ഥ കാരണം മാറ്റിവെച്ചു. ശനിയാഴ്ച യു.എ.ഇ സമയം രാവിലെ 5.53ന് തെക്കനമേരിക്കയിലെ ഫ് രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇൗ സമയത്ത് ശക്തമായ കാറ്റുണ്ടാകുമെന്ന് കണ്ടതിനാൽ വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു. തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 5.53ന് ആയിരിക്കും ‘ഫാൽക്കൺ െഎ’ വിക്ഷേപിക്കുക. ഫ്രാൻസിലെ ടുളൂസിൽ നിർമിച്ച കൃത്രിമോപഗ്രഹം ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
യു.എ.ഇയുടെ നാലാമത് നിരീക്ഷണ കൃത്രിമോപഗ്രഹമാണ് ‘ഫാൽക്കൺ െഎ’. ഇതിെൻറ വിക്ഷേപണത്തോടെ രാജ്യത്തിെൻറ പത്ത് കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ടാകും. 2020ഒാടെ 12 കൃത്രിമോപഗ്രഹങ്ങൾ സ്വന്തമായി ഭ്രമണപഥത്തിലുണ്ടാവുക എന്നതാണ് യു.എ.ഇയുടെ ലക്ഷ്യം. എയർബസ് ഡിഫൻസ്^സ്പേസും തേൽസ് അലേനിയയും ചേർന്നാണ് ‘ഫാൽക്കൺ െഎ’ നിർമിച്ചത്.
ഉന്നത നിലവാരമുള്ള ഫോേട്ടാകൾ പകർത്താൻ കഴിവുള്ളതാണ് ഇത്. ‘ഫാൽക്കൺ െഎ’ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കുന്ന വിവരങ്ങൾ ഭൂപടം തയാറാക്കൽ, കാർഷിക നിരീക്ഷണം, നഗരാസൂത്രണം, പരിസ്ഥിതി വ്യതിയാന നിരീക്ഷണം, പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, രാജ്യത്തിെൻറ അതിരുകളുടെയും തീരപ്രദേശങ്ങളുടെയും നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
