Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎനിൽ പെരുമഴ​യും...

അൽ​െഎനിൽ പെരുമഴ​യും പൊടിക്കാറ്റും

text_fields
bookmark_border
അൽ​െഎനിൽ പെരുമഴ​യും പൊടിക്കാറ്റും
cancel
camera_alt?????????????? ??????????????

ദുബൈ: യു.എ.ഇയുടെ മറ്റു ഭാഗങ്ങളെല്ലാം കനത്തവേനലിൽ ചുട്ടുപൊള്ളു​േമ്പാൾ അൽ​െഎനിൽ വീണ്ടും കനത്ത മഴ. വെള്ളിയാഴ്​ച ഉച്ചക്കാണ്​ മിന്നലോടു കൂടിയ മഴ തിമിർത്തു പെയ്​തത്​. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ പ്രഭാവമാണ്​ വ്യാപിച്ചതെന്നാണ്​ വിലയിരുത്തൽ. അൽ​െഎനിലെ ഖത്തമൽ ശിക്​ല, ഉമ്മുഘഫ മേഖലകളിലാണ്​ മഴ കനത്തത്​. അൽ ശുവൈബിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചപ്പോൾ ലഹ്​ബാബ്​, ഫഖാ മേഖലകളിൽ നേരിയ ചാറലിലൊതുങ്ങി. 

വ്യാഴാഴ്​ച തന്നെ അൽ​െഎനിൽ വ്യാപക പൊടിക്കാറ്റ്​ അനുഭവപ്പെട്ടിരുന്നു. അതിനിടെ  രാജ്യത്തി​​െൻറ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യതയുണ്ടെന്ന്​ ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കാഴ്​ചയെ മറക്കുന്ന പ്രതിഭാസമാകയാൽ വാഹന യാത്രക്കാർ പ്രത്യേക ​ശ്രദ്ധ പുലർത്തണമെന്ന്​ പൊലീസും നിർദേശിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmlayalam newsclimates
News Summary - climates-uae-gulf news
Next Story