Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാലാവസ്ഥ വ്യതിയാനം...

കാലാവസ്ഥ വ്യതിയാനം ഗുരുതരം -ഡോ. അൽ ജാബിർ

text_fields
bookmark_border
climate changes
cancel
camera_alt

ചെ​ന്നൈ​യി​ൽ ന​ട​ന്ന ജി20 ​മ​ന്ത്രി​ത​ല ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന കോ​പ് ​28 നി​യു​ക്ത

പ്ര​സി​ഡ​ന്‍റ്​ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ

ദു​ബൈ: ലോ​ക​ത്ത്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം തെ​റ്റാ​യ ദി​ശ​യി​ലാ​ണെ​ന്നും മു​ൻ​നി​ര രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​പ്പെ​ടേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​പ്​28 നി​യു​ക്ത പ്ര​സി​ഡ​ന്‍റ്​ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ. ചെ​ന്നൈ​യി​ൽ ചേ​ർ​ന്ന ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​ത​ല കാ​ലാ​വ​സ്ഥ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ ചു​മ​ത​ല​യു​ണ്ട്. ശാ​സ്ത്ര​വും ന​മ്മു​ടെ യു​ക്​​തി​യും വ്യ​ക്​​ത​മാ​ക്കു​ന്ന​ത്​ ഭൂ​മി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ മാ​റു​ക​യാ​ണെ​ന്നാ​ണ്.

വ​ർ​ധി​ച്ചു​വ​രു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നി​ല​വി​ൽ പ​ല സൂ​ച​ക​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്​ നാം ​തെ​റ്റാ​യ ദി​ശ​യി​ലാ​ണെ​ന്നാ​ണ്. ഈ ​മാ​സം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ മാ​സ​മാ​യി രേ​ഖ​​പ്പെ​ടു​ത്ത​പ്പെ​ട്ട​തോ​ടെ താ​പ​നി​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച്​ വ​ർ​ധി​ക്കു​ക​യാ​ണ്​ -അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ ന​ശി​ക്കു​ക​യും കാ​ർ​ഷി​ക ഭൂ​മി​യു​ടെ കു​റ​ഞ്ഞു​വ​രു​ക​യും ഭ​ക്ഷ്യ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ വ​ർ​ധി​ക്കു​ക​യു​മാ​ണെ​ന്നും അ​ൽ ജാ​ബി​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക​ത്തി​ന്‍റെ ആ​കെ ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ന്‍റെ 85 ശ​ത​മാ​ന​വും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ 80 ശ​ത​മാ​ന​വും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്​ ജി20 ​രാ​ജ്യ​ങ്ങ​ളാ​യ​തി​നാ​ൽ കൂ​ട്ടാ​യ്മ​ക്ക്​ ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഈ ​രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന്​ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും ആ​ൽ ജാ​ബി​ർ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

ന​വം​ബ​റി​ൽ ദു​ബൈ ആ​തി​ഥ്യ​മ​രു​ളു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് (കോ​പ്​28)​ ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​ച്ചേ​രാ​നും എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ക​ഴി​ഞ്ഞ​യാ​ഴ്ച ഗോ​വ​യി​ൽ ന​ട​ന്ന ഊ​ർ​ജ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലും ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു.

ചൈ​ന, യു.​എ​സ്, യു.​കെ, ഇ​ന്ത്യ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ എ​ന്നി​വ​യ​ട​ക്കം സു​പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ​ല്ലാം മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​തി​ന്​ പു​റ​മെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്​​ച​ക​ളി​ലും ഡോ. ​അ​ൽ ജാ​ബി​ർ പ​ങ്കാ​ളി​യാ​യി.

പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ആ​ഗോ​ള താ​പ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ ഉ​ച്ച​കോ​ടി ശ്ര​ദ്ധ​യൂ​ന്നു​ന്ന​തെ​ന്ന്​ അ​ൽ ജാ​ബി​ർ നേ​താ​ക്ക​ളോ​ട്​ പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ നി​ര​വ​ധി ലോ​ക രാ​ഷ്​​ട്ര​നേ​താ​ക്ക​ളെ ഇ​തി​ന​കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ കോ​പ്​ 28ലും ​പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeal jabir
News Summary - Climate change is serious -Dr Al Jabir
Next Story