ന്യൂ ഇയർ ചിത്രം പകർത്തൂ, സമ്മാനങ്ങൾ നേടൂ
text_fieldsയു.എ.ഇയിൽ നിങ്ങളെവിടെയാണ് ഇത്തവണ പുതുവൽസരം ആഘോഷിക്കുന്നത്? ദുബൈയിൽ, അബൂദബിയിൽ, ഷാർജയിൽ, റാസൽഖൈമയിൽ, അജ്മാനിൽ, എക്സ്പോയിൽ, ഗ്ലോബൽ വില്ലേജിൽ...അതുമല്ല നിങ്ങളുടെ താമസസ്ഥലത്ത് തന്നെയാണോ?. എവിടെയുമാകെട്ട, ആഘോഷത്തിെൻറ ചിത്രം പകർത്തിയാൽ നിങ്ങളിൽ തെരഞ്ഞെടുക്കുന്നവർക്ക് സ്വർണ സമ്മാനം നേടാനുള്ള അവസരമുണ്ട്.
'ഗൾഫ് മാധ്യമം-' ജോയ് ആലുക്കാസ് 'എൻജോയ് ദ ന്യൂ ഇയർ' മത്സരത്തിലൂടെയാണ് നിങ്ങൾക്ക് സമ്മാനം നേടാനാവുക. ജനുവരി ഏഴിന് മുൻപ് നിങ്ങളുടെ മൊബൈലിലോ കാമറിയിലോ പകർത്തുന്ന പുതുവത്സര ചിത്രങ്ങൾക്കാണ് സമ്മാനം നൽകുന്നത്. 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജിൽ ചെറിയ നടപടി ക്രമങ്ങളിലൂടെ എളുപ്പത്തിൽ മത്സരത്തിൽ പങ്കെടുക്കാം. പുതുവത്സരവുമായി ബന്ധപ്പെട്ട സെൽഫിയും മറ്റുള്ളവർ പകർത്തിയ നിങ്ങളുടെ ചിത്രങ്ങളുമെല്ലാം പരിഗണിക്കും. നാല് വിജയികൾക്ക് നാല് ഗ്രാം വീതം സ്വർണ നാണയമാണ് സമ്മാനം.
'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജ് (https://www.facebook.com/gulfmadhyamamuae) വഴിയും ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യൂ ആർ കോഡ് വഴിയും മത്സരത്തിൽ പങ്കെടുക്കാം.

