ക്ലീൻ അപ് ദി വേൾഡ്: നഗരം വൃത്തിയാക്കി ലോകത്തിന് ഭംഗി പകരാൻ ആയിരങ്ങൾ
text_fieldsദുബൈ: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാഗമായ ‘ക്ലീൻ അപ് ദി വേൾഡ്’ ശുചീകരണ യജ്ഞത്തിന് ദുബൈ നഗരസഭയിൽ ആവേശകരമായ ജനകീയ പങ്കാളിത്തം. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് ശുചീകരണത്തിനെത്തിയത്. എമിറേറ്റിൽ താമസിക്കുന്ന നാനാദേശക്കാരുടെ പങ്കാളിത്തം പരിപാടിയുടെ ജനപ്രിയത വിളിച്ചോതി. പരിസ്ഥിതി സംരക്ഷണത്തിെൻറയും പരിസര ശുചീകരണത്തിെൻറയും പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
കെ.എം.സി.സി പ്രവർത്തകർ അൽ ബറാഹയിലെ കെ.എം.സി.സി.ആസ്ഥാനത്ത് നിന്ന് കാൽനടയായാണ് പാം ദേരയിൽഎത്തിയത്. .എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ പ്രസിഡൻറ് പി.കെ. അൻവർ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി. ഇസ്മായിൽ, ക്ലീൻ അപ് ദി വേൾഡ് കമ്മിറ്റി ചെയർമാൻ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, ഹസൈനാർ തോട്ടുംഭാഗം, അഡ്വ: സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. അബ്്ദുൽ ശുക്കൂർ, ഷഹീർകൊല്ലം എന്നിവർ നേതൃത്വം നൽകി. പരിപാടിയിലേക്ക് നയിച്ചത്.
ടീം ഇന്ത്യ വളണ്ടിയർമാർക്ക് മോഹൻ വെങ്കട്, എൻ.പി.രാമചന്ദ്രൻ, പ്രമോദ്‌കുമാർ ,ബി.പവിത്രൻ, ബാബു പീതാംബരൻ, ടി.പി.അഷ്റഫ്, ഇസ്മയിൽ കാ പാഡ്, ചന്ദ്രൻ മുല്ലപ്പള്ളി, സി.പി പദ്മനാഭൻ എന്നിവർ നേതൃതും നൽകി യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെൻററും അൽമനാർ ഇസ്‌ലാമിക് സെൻററും യജ്ഞത്തിൽ പങ്കാളിയായി. ഇന്ത്യൻ ഇസ്‌ലാഹി സെൻററിെൻറ വളണ്ടിയർമാർ എ ടി പി കുഞ്ഞിഅഹമ്മദ്, ജാബിർ, യൂസഫ്, അബു അൽഷാബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലീനപ്പിന് അണിനിരന്നു.
അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ ചാപ്റ്ററുകളില്‍ നിന്നുളള പ്രവാസി വയനാട് പ്രവര്‍ത്തകര്‍ ശുചീകരണത്തിനെത്തി. പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമൊരുക്കി പ്രവാസി വയനാട് വനിതാ വിഭാഗത്തിെൻറ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ദുബൈ നഗരസഭ നല്‍കിയ സാക്ഷ്യപത്രം അധികൃതരില്‍ നിന്ന് പ്രവാസി വയനാട് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല സ്വീകരിച്ചു. അഡ്വ. മുഹമ്മദലി, വിനോദ് പുല്‍പള്ളി, സാബു പരിയാരത്ത്, അനില്‍, റാഷിദ് തേറ്റമല എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
