ക്ലീൻ അപ്പ് ദി വേൾഡ്: ആദ്യ പരിപാടിക്ക് 700 ലേറെ വിദ്യാർഥികൾ
text_fieldsദുബൈ: ക്ലീൻ അപ്പ് ദ് വേൾഡ് 2017 കാമ്പയിെൻറ ആദ്യഘട്ടത്തിൽ തന്നെ സജീവ പങ്കാളിത്തവുമായി വിദ്യാർഥി സമൂഹം. ഇൗ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ദുബൈ നഗരസഭ ഒരുക്കിയ ബോധവത്കരണ ഫോറത്തിൽ 700 ലേറെ വിദ്യാർഥികളാണ് പങ്കുചേർന്നത്. നഗരസഭ പൊതുജന ആരോഗ്യ^പരിസ്ഥിതി വിഭാഗം അസി. ഡയറക്ടർ ജനറൽ താലിബ് ജുൽഫാർ, ദുബൈ ഒൗഖാഫിലെ ശൈഖ് ഹസ്സൻ ത്വാഹിർ, കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രാലയത്തിലെ ഫാത്തിമ അൽ ഹബാഷി, മാലിന്യ സംസ്കരണ ബോധവത്കരണ വിഭാഗത്തിലെ ഹനി നുസൈറത്ത്, ആർ.ടി.എയിലെ റമീ ബനീ ശംസ, ദീവയിലെ മുറാദ് അൽ സഹ്ബാനി എന്നിവർ നാടും നഗരവും വൃത്തിയായി സൂക്ഷിക്കുന്നതിെൻറയും പരിസ്ഥിതി സംരക്ഷണത്തിെൻറയും വിവിധ വശങ്ങൾ വിദ്യാർഥികൾക്കു മുന്നിൽ അവതരിപ്പിച്ചു.അൽ തവാർ ന്യൂ വേൾഡ് സ്കൂൾ വിദ്യാർഥികളുടെ നാടകവും അരേങ്ങറി. ദുബൈയുടെ പരിസ്ഥിതി സംസ്കാരം പ്രചരിപ്പിക്കുന്നതിന് വരുംനാളുകളിൽ കൂടുതൽ വിദ്യാർഥി പങ്കാളിത്തമുള്ള ബോധവത്കരണ പരിപാടികൾ ഒരുക്കുമെന്ന് താലിബ് ജുൽഫാർ പറഞ്ഞു. ഉത്തരവാദിത്വവും പ്രകൃതി ചിന്തയുമുള്ള ഒരു തലമുറയെ ഉയർത്തിയെടുക്കാൻ ഇതു വഴി കഴിയും.
ശാരീരിക വ്യതിയാനങ്ങളുള്ള നിശ്ചയദാർഢ്യ വിഭാഗത്തിൽ നിന്നുള്ളവരുൾപ്പെടെ എല്ലാ മേഖലയിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ക്ലീൻ അപ്പ് ദ വേൾഡ് പ്രവർത്തനത്തിന് ഉറപ്പാക്കുമെന്ന് കാമ്പയിൻ മേധാവിയും മാലിന്യ സംസ്കരണ വിഭാഗം മേധാവിയുമായ അബ്ദുൽ മജീദ് സിഫാഇ പറഞ്ഞു.
വാഹനങ്ങളിൽ നിന്ന് മാലിന്യം റോഡുകളിൽ തള്ളുന്നതു തടയാൻ ദേര, ബർദുബൈ ഇൻറർസെക്ഷനുകളിൽ ആയിരം ബാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. മാലിന്യം റോഡിലെറിയുന്നത് 500 ദിർഹം പിഴക്ക് വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
