150 ഇന്ത്യൻ നഗരങ്ങളിൽ ക്ലീൻ ഇന്ത്യ സന്ദേശം മുഴക്കാൻ സംഗീത
text_fieldsഅബൂദബി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിൽ ക്ലീൻ ഇന്ത്യ സന്ദേശവുമായി ഇന്ത്യയിലെ 150 നഗരങ്ങളിലൂടെയുള്ള യാത്രക്ക് അബൂദബിയിലെ സാമൂഹിക പ്രവർത്തക സംഗീത ശ്രീധർ ഒരുങ്ങുന്നു. 2018 ആഗസ്റ്റ് മുതൽ ആറ് മാസം സ്വയം വാഹനമോടിച്ചാണ് യാത്രയെന്ന് ഇവർ വ്യക്തമാക്കി. ഭക്ഷണവും ഉറക്കവും വാഹനത്തിൽ തന്നെയായിരിക്കും. നിത്യേന രാവിലെ മൂന്ന് മണിക്കൂർ ആണ് യാത്ര. ബാക്കി സമയം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്ലീൻ ഇന്ത്യ ആശയങ്ങൾ പ്രചരിപ്പിക്കും.
ടാറ്റ മോട്ടോഴ്‌സ് സ്പോൺസർ ചെയ്ത ടാറ്റ ഹെക്സ കാറിലാണ് യാത്ര. ഇന്ത്യ ഗേറ്റിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ 29 സംസ്ഥാനങ്ങളിലൂടെ 29000 കിലോമീറ്റർ സഞ്ചരിക്കും. ‘മൈ ഡ്രൈവിങ് ഈസ് മൈ മെസേജ്’ യാത്രാപദ്ധതിയെ കുറിച്ച് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) നടന്ന പരിപാടിയിൽ സംഗീത വിശദീകരിച്ചു. യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, െഎ.എസ്.സി പ്രസിഡൻറ് രമേഷ് പണിക്കർ, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ. സുധീർ കുമാർ ഷെട്ടി, എസ്.എഫ്.സി ഗ്രൂപ്പ് എം.ഡി കെ. മുരളീധരൻ എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
