സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം സമ്മാനിച്ചു
text_fieldsയുവകലാസാഹിതി ഷാർജ ഏർപ്പെടുത്തിയ ഏഴാമത് സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണനിൽ
നിന്നും പുനലൂർ സോമരാജൻ ഏറ്റുവാങ്ങുന്നു
ഷാർജ: യുവകലാസാഹിത്യ ഷാർജ ഏർപ്പെടുത്തിയ ഏഴാമത് സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര സമർപ്പണം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്നു. കവിയും പ്രഭാഷകനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനിൽ നിന്നും പുനലൂർ സോമരാജൻ അവാർഡ് ഏറ്റുവാങ്ങി.
സി.കെ ചന്ദ്രപ്പൻ സ്മൃതി ഫലകവും 2025 ദിർഹവും അടങ്ങുന്നതാണ് അവാർഡ്. വയലാറിന്റെ ത്യാഗപൂർണമായ മണ്ണ് സി.കെ ചന്ദ്രപ്പൻ എന്ന അതുല്യ വിപ്ലവകാരിയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു എന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ഒരു നേർരേഖയിൽ കൂട്ടിമുട്ടുന്ന രണ്ടു വ്യക്തികളാണ് സി.കെ ചന്ദ്രപ്പനും ഡോ. പുനലൂർ സോമരാജനും. അതുകൊണ്ടുതന്നെ ചന്ദ്രപ്പന്റെ പേരിലുള്ള ഈ സ്മൃതി പുരസ്കാരം ഡോക്ടർ സോമരാജനിലൂടെ ഗാന്ധിഭവനിൽ എത്തുമ്പോൾ അതിന് ഔചിത്യത്തിന്റെ ചമത്കാര ഭംഗിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതി ഷാർജ പ്രസിഡന്റ് അഡ്വ. സ്മിനു സുരേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുരയത്ത്, ട്രഷറർ ഷാജി ജോൺ, ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ഗാന്ധിഭവൻ ചെയർ പേഴ്സൺ ഷാഹിദ കമാൽ, യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, പ്രസിഡന്റ് സുഭാഷ് ദാസ്, ജോയന്റ് സെക്രട്ടറി നമിത എന്നിവർ ആശംസകൾ അറിയിച്ചു. യുവകലാസാഹിതി ഷാർജ സെക്രട്ടറി പത്മകുമാർ സ്വാഗതം പറഞ്ഞു. യൂനിറ്റ് ട്രഷറർ രഞ്ജിത്ത് സൈമൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

