സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം
text_fieldsദുബൈ: പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ അറുനൂറിലേറെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും ഒാഫീസർമാർക്കും സ്ഥാനക്കയറ്റം. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഉത്തരവിട്ടത്. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് അർപ്പിച്ച പ്രയത്നങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവുമായാണ് തീരുമാനം. രണ്ട് ഉേദ്യാഗസ്ഥരെ ലഫ്റ്റനൻറ് കേണൽ പദവിയിൽ നിന്ന് കേണൽ റാങ്കിലേക്കും 10 ലഫ്റ്റ്നൻറ്മാരെ ഫസ്റ്റ് ലഫ്റ്റനൻറ് ആയും ഉയർത്തിയെന്ന് ദുബൈ പൊലീസ്^ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്.ജനറൽ ദാഹി ഖൽഫാൻ വ്യക്തമാക്കി. 534 ഒാഫീസർമാർക്കും 53 ഫീൽഡ് ഉദ്യോഗസ്ഥർക്കും ജോലിക്കയറ്റമുണ്ട്.
ശൈഖ് മുഹമ്മദിെൻറ തീരുമാനത്തിലൂടെ കൂടുതൽ മികവോടെ രാജ്യത്തെ സേവിക്കാൻ ഉദ്യോഗസ്ഥർക്ക് സാഹചര്യമൊരുങ്ങിയിരിക്കുകയാണെന്ന് ദാഹി ഖൽഫാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
