സിവിൽ വിവാഹനിയമം: കുടുംബകോടതിയിൽ ലഭിച്ചത് 10,000 അപേക്ഷകൾ
text_fieldsഅബൂദബി: യു.എ.ഇയിൽ വിദേശികൾക്കായുള്ള സിവിൽ, കുടുംബ കോടതിയിൽ പ്രതിദിനം ലഭിക്കുന്നത് ശരാശരി 40 വിവാഹ അപേക്ഷകൾ. രാജ്യത്ത് സിവിൽ വിവാഹ നിയമം പ്രാബല്യത്തിൽ വന്ന ശേഷം അബൂദബി ജുഡീഷ്യൽ ഡിപാർട്മെന്റിന് (എ.ഡി.ജെ.ഡി) ഇതുവരെ ലഭിച്ചത് 10,000 അപേക്ഷകൾ. വിവാഹിതരാകാനുള്ള നടപടി ക്രമങ്ങൾ വെറും 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ‘എക്സ്പ്രസ് സേവനം’ ആരംഭിച്ച ശേഷമാണ് അപേക്ഷകരുടെ എണ്ണം കുതിച്ചുയർന്നത്.
എമിറേറ്റിലെ നീതിന്യായ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നിയമം നടപ്പിലാക്കുന്നതെന്ന് എ.ഡി.ജെ.ഡി അണ്ടർ സെക്രട്ടറി യൂസുഫ് സഈദ് അൽ അബ്രി പറഞ്ഞു. അമുസ്ലിം വ്യക്തിനിയമം പ്രാബല്യത്തിലായ ശേഷം വിവാഹമോചനം, അനന്തരാവകാശം, പിതൃത്വം, വ്യക്തിഗത പദവി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹരജികളാണ് കോടതിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

