Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിച്ച വാഹനം: രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സിവില്‍ ഡിഫന്‍സ് ആദരിച്ചു

text_fields
bookmark_border
തീപിടിച്ച വാഹനം: രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സിവില്‍ ഡിഫന്‍സ് ആദരിച്ചു
cancel
camera_alt

രക്ഷാപ്രവര്‍ത്തനം നടത്തിയ തൊഴിലാളികളെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ആദരിച്ചപ്പോൾ

അജ്മാന്‍: വാഹനത്തിനു തീപിടിക്കുന്നതുകണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം. അജ്മാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗമാണ്‌ തൊഴിലാളികളെ ആദരിച്ചത്. അജ്മാന്‍ അൽ റുമൈല മേഖലയിലെ പാർക്കിങ്​ സ്ഥലത്തുണ്ടായ തീപിടിത്തം കണ്ട തൊഴിലാളികള്‍ ദ്രുതഗതിയില്‍ ഇടപെട്ട് തീ അണക്കുകയായിരുന്നു. സംഭവമറിഞ്ഞ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തുന്നതിന് മുമ്പ്​ തൊഴിലാളികള്‍ എഞ്ചിനിൽ നിന്നുപടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇവരുടെ ഇടപെടല്‍ വാഹനത്തിന് കൂടുതല്‍ കേടുപാട് സംഭവിക്കുന്നതും പാർക്ക് ചെയ്തിരുന്ന മറ്റ് കാറുകളിലേക്ക് തീപടരുന്നതും തടയുകയായിരുന്നു. പ്രദേശത്തെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കൃത്യമായ പങ്കുവഹിച്ചതിനാണ് തൊഴിലാളികളെ ആദരിച്ചതെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ്​ കേണൽ റഈദ് ഉബൈദ് അൽ സാബി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Civil Defense honors those who rescued people from a burning vehicle
Next Story