ബുർജ് ഖലീഫ നടന്നുകയറി: സിവിൽ ഡിഫൻസിന് ഗിന്നസ് റെക്കോഡ്
text_fieldsദുബൈ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ബുർജ് ഖലീഫയുടെ മുകളിലേക്ക് നടന്നുകയറുന്നു
ദുബൈ: ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പടികൾ നടന്നുകയറി ഗിന്നസ് റെക്കോഡിട്ട് ദുബൈ സിവിൽ ഡിഫൻസ്. 159 നിലകളിലായി 25,00 പടികൾ വെറും 52 മിനിറ്റും 30 സെക്കന്‍റും കൊണ്ടാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടന്നുകയറിയത്. ഫയർഫൈറ്റിങ് സ്യൂട്ടും ഹെൽമറ്റും ഓക്സിജൻ സിലിണ്ടറും അടക്കും ഏതാണ്ട് 15 കിലോ ഭാരം ചുമലിലേറ്റിയായിരുന്നു റെകോഡിലേക്കുള്ള നടത്തം.
സിവിൽ ഡിഫൻസിന്‍റെ കരുത്തും ആത്മാർഥതയും ഉയർത്തിക്കാട്ടുന്നതിന്‍റെ ഭാഗമായാണ് സാഹസിക പ്രകടനം. ഏത് സാഹചര്യത്തിലും അതോറിറ്റി പ്രവർത്തന സജ്ജമാണെന്ന് തെളിയിക്കാൻ പുതിയ നേട്ടത്തിലൂടെ സിവിൽ ഡിഫൻസിന് കഴിഞ്ഞു. നേരത്തെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബുർജ് ഖലീഫയുടെ പടികൾ നടന്നു കയറി ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

