സിവിൽ ഡിഫൻസ് അതോറിറ്റി നിലവിൽ വന്നു
text_fieldsഅബൂദബി: യു.എ.ഇയിൽ സിവിൽ ഡിഫൻസ് അതോറിറ്റി നിലവിൽ വന്നു. അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്താനും സുരക്ഷ ഉറപ്പാക്കുമുള്ള ചുമതല പുതിയ അതോറിറ്റിക്കായിരിക്കും. നിലവിൽ ആഭ്യന്തരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് വകുപ്പിന് പകരം ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലായിരിക്കും പുതിയ സംവിധാനമായ സിവിൽ ഡിഫൻസ് അതോറിറ്റി പ്രവർത്തിക്കുക. സുരക്ഷാരംഗത്തെ രാജ്യത്തെ മുഴുവൻ എമിറേറ്റുകൾക്കും ബാധകമായ നയങ്ങളും പദ്ധതികളും തീരുമാനിക്കുന്നത് പുതിയ അതോറിറ്റിയായിരിക്കും. പൊതു അലാം സിസ്റ്റം ഏർപ്പെടുത്തി കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സുരക്ഷ സിവിൽ ഡിഫൻസ് അതോറ്റി ഉറപ്പാക്കും. വിവിധ എമിറേറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെ സംയോജിപ്പിച്ച് ഈരംഗത്ത് ദേശീയ അന്താരാഷ്ട്ര സഹകരണം അതോറിറ്റി ശക്തമാക്കും. അടിയന്തര സാഹചര്യങ്ങളിൽ ദുരന്തബാധിത മേഖലയിൽ ആശ്വാസമെത്തിക്കാൻ പ്രത്യേക ദുരിതാശ്വാസ ടീമിനെ നിയോഗിക്കുന്ന ചുമതല അതോറിറ്റിക്കുണ്ടാകും.
രാസപ്രദാർഥങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ എന്നിവ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച് പഠിക്കാനും അപകടങ്ങൾ തടയാനും അതോറിറ്റി സംവിധാനങ്ങൾ ഒരുക്കും. ഈരംഗത്തെ വിദഗ്ധ പരിശീലനത്തിന്റെ ചുമതലയും പുതിയ അതോറ്റിറ്റിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

