Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാപനങ്ങള്‍ തീപിടിത്ത പ്രതിരോധം ശക്തമാക്കണമെന്ന് സിവില്‍ ഡിഫന്‍സ്

text_fields
bookmark_border
സ്ഥാപനങ്ങള്‍ തീപിടിത്ത പ്രതിരോധം ശക്തമാക്കണമെന്ന് സിവില്‍ ഡിഫന്‍സ്
cancel

അബൂദബി: ബിസിനസ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിലെ ഓപറേറ്റര്‍മാരും തീപിടിത്ത പ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.

വേനല്‍ക്കാല സുരക്ഷാ കാംപയ്ന്റെ ഭാഗമായിട്ടാണ് അറിയിപ്പുകള്‍ നല്‍കിയത്. അഗ്‌നിശമന സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പുവരുത്താനും ജീവനക്കാരെ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ സജ്ജരാക്കാനും സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.

അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഫയര്‍ അലാറങ്ങളും അഗ്‌നിശമന സംവിധാനങ്ങളും പതിവായി പരിശോധിച്ച് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും കാമ്പയിന്‍ ഓര്‍മിപ്പിച്ചു. എമര്‍ജന്‍സി എക്‌സിറ്റുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഒഴിപ്പിക്കല്‍ മാര്‍ഗങ്ങളില്‍ തടസ്സങ്ങളോ വസ്തുക്കളോ ഇല്ലെന്ന് ഉറപ്പും വരുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Civil Defence urges establishments to strengthen fire safety measures
Next Story