Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിയമത്തിന്​ മുന്നിൽ...

നിയമത്തിന്​ മുന്നിൽ പൗരൻമാരും വിദേശികളും സമം- യു.എ.ഇ

text_fields
bookmark_border
Maqsood cruz
cancel
camera_alt

ദേശീയ മനുഷ്യാവകാശ ഇൻസ്​റ്റിറ്റ്യൂഷ​െൻറ പുതിയ ചെയർപേഴ്​സൺ മഖ്​സൂദ്​ ക്രുസ്

ദുബൈ: നിയമത്തിന്​ മുന്നിൽ യു.എ.ഇ പൗരൻമാരും വിദേശികളും ഒരുപോലെയാണെന്ന്​ ​ദേശീയ മനുഷ്യാവകാശ ഇൻസ്​റ്റിറ്റ്യൂഷ​െൻറ (എൻ.എച്ച്​.ആർ.ഐ) പുതിയ ചെയർപേഴ്​സൺ മഖ്​സൂദ്​ ക്രുസ്​. മനുഷ്യാവകാശത്തി​െൻറ സന്ദേശം വ്യാപിപ്പിക്കാനാണ്​ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ താമസിക്കുന്ന എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണ്​. ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. ഐക്യരാഷ്​ട്ര സഭ ഉൾപെടെയുള്ളവരുമായി സഹകരിച്ച്​ മനുഷ്യാകാശത്തിന്​ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. വംശീയതയും വിവേചനവും മികച്ച സമൂഹത്തിന്​ ചേർന്നതല്ല. വംശീയതയും വിവേചനവുമുള്ളിടത്ത് നമുക്ക് എങ്ങനെ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയും.

സ്​ത്രീകളുടെയും കുട്ടികളുടെയും ഉൾപെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. രാജ്യത്തുള്ള എല്ലാവർക്കും അവരുടെ സാന്നിധ്യം ആസ്വദിക്കാൻ കഴിയണം. പൗരൻമാരുടെയും താമസക്കാരുടെയും പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMaqsood Cruz
News Summary - Citizens and foreigners are equal before the law - UAE
Next Story