നിയമത്തിന് മുന്നിൽ പൗരന്മാരും വിദേശികളും തുല്യർ– എൻ.എച്ച്.ആർ.െഎ
text_fieldsദുബൈ: നിയമത്തിനുമുന്നിൽ യു.എ.ഇ പൗരന്മാരും വിദേശികളും ഒരുപോലെയാണെന്ന് ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷെൻറ (എൻ.എച്ച്.ആർ.ഐ) പുതിയ ചെയർമാൻ മഖ്സൂദ് ക്രുസ്. മനുഷ്യാവകാശത്തിെൻറ സന്ദേശം വ്യാപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ താമസിക്കുന്ന എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് മനുഷ്യാവകാശത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വംശീയതയും വിവേചനവും മികച്ച സമൂഹത്തിന് ചേർന്നതല്ല. വംശീയതയും വിവേചനവുമുള്ളിടത്ത് നമുക്ക് എങ്ങനെ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയും. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രാജ്യത്തുള്ള എല്ലാവർക്കും അവരുടെ സാന്നിധ്യം ആസ്വദിക്കാൻ കഴിയണം. പൗരൻമാരുടെയും താമസക്കാരുടെയും പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

