വീട്ടിലിരുന്നു, സിനിമ പിടിച്ചു
text_fieldsദുൈബ: ആരോഗ്യ സുരക്ഷ കാരണങ്ങളാൽ വീട്ടിലിരിക്കാൻ നിർബന്ധിതരാണ് ലോകത്തിെൻറ ഒട്ടുമിക്ക രാജ്യങ്ങളിലുമുള്ള ജനങ്ങൾ. ഇൗ നിർബന്ധിത വീട്ടിലിരുപ്പ് അൽപം പ്രയാസകരമാണെങ്കിലും നമ്മുടെയും നാം അധിവസിക്കുന്ന ലോകത്തിെൻറയും നന്മക്കുവേണ്ടി അതു പാലിച്ചേ പറ്റൂ. വീട്ടിലിരിക്കുന്ന സമയം എങ്ങനെ െചലവഴിക്കും എന്നതാണ് പലരുടെയും പ്രശ്നം. പാചകം ചെയ്തും സിനിമ കണ്ടും ഉണ്ടും ഉറങ്ങിയുമെല്ലാം മടുത്തു എന്നാണ് പലരും പറയാറ്. എന്നാൽ, അവർക്കുകൂടി സ്വീകരിക്കാവുന്ന ഒരു മാതൃകയാണ് ഫുജൈറയിലെ ഒരു മുറിയിൽ കഴിയുന്ന നാലഞ്ചു പ്രവാസികൾ ചേർന്ന് ചെയ്തത്. ഒരു ലഘുസിനിമയങ്ങ് പിടിച്ചു. 1.24 മിനിറ്റ് മാത്രം ദൈർഘ്യമേ സിനിമക്ക് ഉള്ളൂവെങ്കിലും അതു പങ്കുവെക്കുന്നത് അതി ഗംഭീരമായ സന്ദേശമാണ്.
വീട്ടിലിരിക്കേണ്ടതിെൻറ ആവശ്യകതതന്നെയാണ് സ്റ്റേ അറ്റ് ഹോം എന്നു പേരിട്ട സിനിമ വിശദീകരിക്കുന്നത്. ജനങ്ങളുടെ ജീവന് കാവലിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ജനനായകർക്കും അഭിവാദ്യമായാണ് ചിത്രം തയാറാക്കിയതെന്ന് സംവിധായകൻ കാർട്ടൂണിസ്റ്റ് അഫ്സൽ മിഖ്ദാദ് പറഞ്ഞു.
മുറിയിലിരുന്ന് മുഷിഞ്ഞ് പുറത്തേക്ക് പോകാനിറങ്ങുന്ന മകനെ പിതാവ് പറഞ്ഞു മനസ്സിലാക്കുന്നതാണ് മനസ്സിൽ തട്ടുന്ന രീതിയിൽ അഫ്സലും സംഘവും ചിത്രീകരിച്ചിരിക്കുന്നത്. അജ്മൽ സഗീർ, റഫീഖ് ചിറമ്മൽ എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. നിസാം പള്ളിയാലിൽ, സെയ്ദ് ഷാഫി, അബൂ ഹുദ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. അഫ്സലിെൻറ ഫോൺ: 050 167 8384.
മനസ്സ് വിഷമിപ്പിക്കല്ലേ, നമ്മളില്ലേ കൂടെ...
ദുബൈ: എല്ലാ സുന്ദരമായ പ്രഭാതത്തിനു മുമ്പും ഇരുട്ടുനിറഞ്ഞ ഒരു രാത്രിയുണ്ട്. ലോകം പല സങ്കടവും സന്തോഷവും നിറഞ്ഞ ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇപ്പോൾ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും നമ്മൾ മറികടക്കും. അതോർത്ത് വിഷമിക്കരുത് ഒരാളും. ലോക്ഡൗണും മറ്റുള്ളവരുമായി ഇടപഴകാൻ കഴിയാത്ത ഹോം ക്വാറൻറീനുമെല്ലാം ചിലപ്പോൾ നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാവും.
ആ സമയം ആരോടെങ്കിലും അതൊക്കെ ഒന്നു പങ്കുവെച്ചാൽ പകുതി ആശ്വാസമാകും. പ്രവാസികളായ സുമനസ്സുകൾ നിങ്ങൾക്ക് പറയുന്നത് കേൾക്കാനും ആശ്വസിപ്പിക്കാനും അരികിലുണ്ട്. ആശങ്കകൾ മനസ്സിനെ അലട്ടുന്നുെവങ്കിൽ 042632837, 0522001298 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യപരമായ സംശയങ്ങളാണെങ്കിൽ 0558286700 നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
