Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതങ്ങൾക്കിടയിലെ...

മതങ്ങൾക്കിടയിലെ പുണ്യമായി  ക്രിസ്​ത്യൻ ദേവാലയത്തിൽ ഇഫ്​താർ

text_fields
bookmark_border
മതങ്ങൾക്കിടയിലെ പുണ്യമായി  ക്രിസ്​ത്യൻ ദേവാലയത്തിൽ ഇഫ്​താർ
cancel

അൽ​െഎൻ: വ്രതവിശുദ്ധിയുടെ റമദാൻ മാസത്തിൽ മതസാഹോദര്യത്തി​​​െൻറ പുണ്യമായി ക്രിസ്​ത്യൻ ദേവാലയത്തിൽ ഇഫ്​താർ വിരുന്നൊരുക്കി. അൽ​െഎൻ സ​​െൻറ്​ ജോർജ്​ യാക്കോബായ സുറിയാനി ഒാർത്തഡോക്​സ്​ സിംഹാസന ക​ത്തീഡ്രലി​​​െൻറ ആൾത്താരയാണ്​ വിശ്വാസ വൈവിധ്യത്തിനപ്പുറത്തെ മാനവിക സമ്മേളനത്തിന്​ സാക്ഷ്യം വഹിച്ചത്​. വിവിധ മേഖലകളിലുള്ളവർ ഇഫ്​താറിൽ പ​െങ്കടുത്തു. 
വെള്ളിയാഴ്​ചയും ഞായറാഴ്​ചയും പ്രാർഥനകൾക്ക്​ വേണ്ടി മാത്രം ഉപയോഗിക്കാറുള്ള പള്ളിയുടെ ഉൾവശത്താണ്​ ഇഫ്​താർ വിരുന്നൊരുക്കിയത്​. ഇസ്​ലാം മത വിശ്വാസികൾ മഗ്​രിബ്​ നമസ്​കാരവും ഇവിടെ തന്നെ നിർവഹിച്ചു.
ഇഫ്​താറിന്​ ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ പള്ളി യൂത്ത്​ വിങ്ങും വനിതാ വിഭാഗവും ചേർന്നാണ്​ തയാറാക്കിയത്​. ഇഫ്​താർ സംഗമം കൺവീനർ ബോബി സക്കറിയ, ട്രസ്​റ്റി ജോസഫ്​ വർഗീസ്​, വികാരി പ്രിൻസ്​ പൊന്നച്ചൻ, ഒാർത്തഡോക്​സ്​ ചർച്ച്​ വികാരി ജോൺ സാമുവൽ എന്നിവർ നേതൃത്വം നൽകി.
യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​ൻ ആഹ്വാനം ചെയ്​ത ദാനവർഷാചരണത്തി​​​െൻറ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ്​ ഇഫ്​താർ സംഘടിപ്പിച്ചതെന്ന്​ വികാരി ഫാ. പ്രിൻസ്​ പൊന്നച്ചനും ഭരണസമിതിയംഗങ്ങളും പറഞ്ഞു. നൂറകണക്കിന്​ മുസ്​ലിം സഹോദരങ്ങളോടൊപ്പം ഇൗ ഇടവകയിലെയും അയൽ ഇടവകയിലെയും ക്രൈസ്​തവ സഹോദരങ്ങളും പുരോഹിതരും ഇഫ്​താറിൽ പ​െങ്കടുത്തതായും അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:church-iftar
News Summary - church-iftar
Next Story