‘ചുമരെഴുത്തുകള്‍’ പ്രകാശനം ചെയ്തു
text_fields‘ചുമരെഴുത്തുകള്‍’ മാഗസിൻ പ്രകാശനം മൗലവി അബൂബക്കര്‍ മരുതക്ക് കോപ്പി നല്കി പൊയില്‍ അബ്ദുല്ല നിര്‍വഹിക്കുന്നു
ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ചുമരഴുത്തുകള്’ എന്ന മാഗസിൻ യു.എ.ഇ തല പ്രകാശനം അല്‍ഖൂസ് അല്മനാറില് മൗലവി അബൂബക്കര്‍ മരുതക്ക് കോപ്പി നല്കി പൊയില്‍ അബ്ദുല്ല നിര്‍വഹിച്ചു. ഇ-കോപ്പിയുടെ പ്രകാശനം വി.കെ. സക്കരിയ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന എഴുത്തുകാരുടെ സംഗമത്തില്‍ എം.എം അക്ബര്‍, മുജീബ് എടവണ്ണ, മൊയ്തീന് കുട്ടി, കുഞ്ഞിമുഹമ്മദ് പറപ്പൂര്, അബ്ദുസലാം വാരണക്കര, അബ്ദുല്‍വാഹിദ് മയ്യേരി, റഫീഖ് എറവറാംക്കുന്ന്, ഫാത്തിമ അബ്ദുല്‍ ജലീല്‍, ഹസീന എന്നിവർ സംബന്ധിച്ചു. മാഗസിന് ചീഫ് എഡിറ്റര്‍ ഹുസൈന് കക്കാട് അധ്യക്ഷനായിരുന്നു. എഡിറ്റര്‍ അഷ്റഫ് വാരണക്കര സ്വാഗതവും അബ്ദുല്‍ വാഹിദ് മയ്യേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

