ക്രിസ്മസ് ശുശ്രൂഷകൾ നടത്തി
text_fieldsഅബൂദബി: സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾ നടത്തി ഞായറാഴ്ച വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരത്തോടുകൂടിയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്. എട്ട് മണിക്ക് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും, തീജ്വാല ശുശ്രൂഷയും, 8.30ന് കുർബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭാ കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ: വികാരി ഫാ. പോൾ ജേക്കബ് എന്നിവർ സഹ കാർമികരായിരുന്നു.
അബൂദബിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബേദാസായിദ്, റുവൈസ് എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ ശുശ്രൂഷയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ: വികാരി ഫാ. പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയൻറ് ട്രസ്റ്റി റെജിമോൻ മാത്യു , ജോയൻറ് സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക മാനേജിങ് കമ്മറ്റിയാണ് ക്രിസ്മസ് ശുശ്രുഷകളുടെ ക്രമീകരണത്തിന് നേതൃത്വം നൽകിയത്.
