ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര, റിപ്പബ്ലിക് ദിന ആഘോഷം
അജ്മാൻ: അനന്തപുരി പ്രവാസി കൂട്ടായ്മ അജ്മാൻ ഹീലിയോ അൽ റൗദ ഫാം ഹൗസിൽ 27, 28 തീയതികളിലായി ക്രിസ്മസ് പുതുവത്സര റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു.
200ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. വിവിധ കലാകായിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ആക്ടിങ് പ്രസിഡന്റ് വിജയൻ നായർ, ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, ട്രഷറർ ബിജോയ് ദാസ്, രക്ഷാധികാരികളായ ബാബു വർഗീസ്, കബീർ ചാന്നാങ്കര, ഭാരവാഹികളായ നവാസ് തേക്കട, ഷഫീഖ് വെഞ്ഞാറമൂട്, സർഗാ റോയ്, അഭിലാഷ് മണമ്പൂർ, പ്രഭാത നായർ, ബിന്ത്യ അഭിലാഷ്, മുനീറ സലീം, അരുണ അഭിലാഷ്, സലീം കല്ലറ എന്നിവർ നേതൃത്വം നൽകി.

