ക്രിസ്മസ്-പുതുവത്സര സായാഹ്നം
text_fieldsറാസൽഖൈമ കെ.സി.സി ക്രിസ്മസ്-പുതുവത്സര സായാഹ്ന ആഘോഷം
റാസൽഖൈമ: കേരളത്തിലെ ക്രിസ്തീയ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി) റാസൽഖൈമ സോണിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര സായാഹ്നം സംഘടിപ്പിച്ചു. മാർത്തോമ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ സോൺ പ്രസിഡന്റ് ഫാ. സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ഫാ. ജോയി മേനാച്ചേരിൽ പ്രാരംഭ പ്രാർഥനയും വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി വർഗീസ് സ്വാഗതവും ഷിജു മാത്യു ക്രിസ്മസ്-പുതുവത്സര സന്ദേശവും നൽകി. ഡോ. തോമസ് ചെറിയാൻ, ഡെജി പൗലോസ്, ഗീവർഗീസ് രാജുമോൻ, എബി ആനിക്കാട്, റോബിൻ വർഗീസ്, ചീരാൻ ബാബു വർഗീസ്, സിന്ധു ഡെജി എന്നിവർ സംസാരിച്ചു. സോണൽ സെക്രട്ടറി ഷാജി തോമസ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

