ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബസംഗമവും
text_fieldsകൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബസംഗമവും
ഷാർജ: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബസംഗമവും ഷാർജ നാഷനൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലമാക്കാനും അംഗങ്ങൾക്ക് നിരവധി പദ്ധതികൾ നാട്ടിൽ നടപ്പാക്കുന്നതും സംബന്ധിച്ച്ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ സംസാരിച്ചു.
ട്രഷറർ യേശുദാസ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോ. ട്രഷറർ മനോജ് മനാമ, കൺവീനർ അനസ് അബ്ദുൽ ഗഫൂർ, വനിതവിങ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ് എന്നിവർ സംസാരിച്ചു. അനസ്, ആസിഫ് മിർസ, റഹിം കണ്ണനല്ലൂർ, യോഹന്നാൻ, ബിന്ദു ഷിബിലി, സാബു സൈനുദ്ദീൻ, രമേഷ് പിള്ള, നസീർ, ബൈജു, നിസാമുദ്ദീൻ, സിനി നസീർ, അൻസാർ അസീസ്, ലിജി അൻസാർ, അന്ന വിനിൽ, ഹബീബ് ഖാൻ, അനീഷ് യോഹന്നാൻ, സൂഫി അനസ്, ജയരാജ്, നൗഷാദ്, ഡെറിക് വില്യം, ഷംല ആസിഫ്, ലിൻസി, അസ്ഹർ, സവാദ്, സലാഹുദീൻ സലിം എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ സ്വാഗതവും ട്രഷറർ ജർമിയാസ് യേശുദാസ് നന്ദിയും രേഖപ്പെടുത്തി.

