ക്വയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsസി.എസ്.ഐ സഭാ ഗായക സംഘങ്ങളുടെ 19ാമത് ക്വയർ ഫെസ്റ്റിവൽ
ദുബൈ: യു.എ.ഇയിലെ സി.എസ്.ഐ സഭാ ഗായക സംഘങ്ങളുടെ 19ാമത് ക്വയർ ഫെസ്റ്റിവൽ ദുബൈ സി.എസ്.ഐ മലയാളം ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അബൂദബി, ദുബൈ, ജബൽഅലി, ഷാർജ എന്നീ സഭകളിലെ ഗായക സംഘങ്ങളും, ദുബൈ ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാമിന്റെ നേതൃത്വത്തിൽ 250 പേരടങ്ങുന്ന സംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.
ദുബൈ സി.എസ്.ഐ ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. സി.വൈ. തോമസ് മുഖ്യസന്ദേശം നൽകി. റവ. സുനിൽ രാജ്ഫിലിപ്പ്, റവ. ബിജുകുഞ്ഞുമ്മൻ, റവ. ചാൾസ് എം. ജെറിൽ, റവ. സോജിവി ജോൺ എന്നിവർ പങ്കെടുത്തു.
ദുബൈ ഇടവക വൈസ് പ്രസിഡന്റ് എ.പി ജോൺ സ്വാഗതവും ജനറൽ കൺവീനർ ജോർജ് കുരുവിള നന്ദിയും പറഞ്ഞു. ഇതിനു തുടർച്ചയായി അടുത്തവർഷം അബൂദബി ഇടവകയിൽ നടത്തുന്ന ക്വയർ ഫെസ്റ്റിവലിന്റെ പ്രതീകമായ പതാക ജനറൽ കൺവീനർ അബൂദബി ഇടവക പ്രതിനിധിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

