എ.പി.എൽ അഞ്ചാംസീസണിൽ സി.എച്ച്.എം.എം വർക്കല ജേതാക്കൾ
text_fieldsഎ.പി.എൽ അഞ്ചാം സീസണിൽ ജേതാക്കളായ സി.എച്ച്.എം.എം വർക്കല ടീം
ഷാർജ: അക്കാഫ് പ്രഫഷനൽ ലീഗ് (എ.പി.എൽ- 2026) അഞ്ചാമത് സീസൺ ഷാർജ വിഷൻ ക്രിക്കറ്റ് സെന്ററിൽ സമാപിച്ചു. ഒരുമാസക്കാലം നീണ്ടുനിന്ന ടൂർണമെന്റിൽ സി.എച്ച്.എം.എം വർക്കല തുടർച്ചയായ നാലാംതവണയും കിരീടം നിലനിർത്തി. അക്കാഫ് ഇവന്റ്സ് പ്രസിഡൻറ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്തു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, എം.സി.എ. നാസർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയന്റ് സെക്രട്ടറി ജിബി ബേബി, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, റോമാന വാട്ടർ ജനറൽ മാനേജർ സുരേഷ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, അനീസ് റഹ്മാൻ,
ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, വൈസ് ചെയർമാൻമാരായ അമീർ കല്ലട്ര, അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥ്, ജോയന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, ജോയന്റ് ട്രഷറർ ഷിബു മുഹമ്മദ്, വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡൻറ് വിദ്യ പുതുശ്ശേരി, വൈസ് പ്രസിഡൻറ് ശ്രീജ സുരേഷ്, ജനറൽ സെക്രട്ടറി രശ്മി ഐസക്, ജോയന്റ് സെക്രട്ടറി മുന ഉല്ലാസ്, സ്പോൺസർഷിപ് കോഓഡിനേറ്റർ സനീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

