‘ചിസ്’ ഹോട്ടൽ ഇന്റർനാഷനൽ സിറ്റിയിൽ പ്രവർത്തനം തുടങ്ങി
text_fieldsഇന്റർനാഷനൽ സിറ്റിയിൽ ആരംഭിച്ച ചിസ് ഗ്രൂപ്പിന്റെ പുതിയ ഹോട്ടൽ
ദുബൈ: യു.എ.ഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ചിസിന്റെ പുതിയ ഹോട്ടൽ ഇന്റർനാഷനൽ സിറ്റിയിലെ ഫ്രാൻസ് ക്ലസ്റ്ററിൽ പ്രവർത്തനം ആരംഭിച്ചു.
കേരളത്തിന്റെ തനത് രുചികൾക്കൊപ്പം വൈവിധ്യമായ അറബ് വിഭവങ്ങളുടെ വലിയ ശേഖരം തന്നെ പരിചയപ്പെടുത്തുന്നതാണ് പുതിയ ഹോട്ടൽ. സന്ദർശകർക്ക് കുടുംബസമേതം ഭക്ഷണം ആസ്വദിച്ച് കഴിക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പരിചയസമ്പന്നരായ ജീവനക്കാരുടെ പാചകമികവിൽ ഏറ്റവും രുചികരവും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുന്നതിൽ ചിസ് ഗ്രൂപ്പിന്റെ വിശ്വാസ്യതയാണ് ബ്രാഞ്ചുകളുടെ വിപുലീകരണത്തിലൂടെ വ്യക്തമാവുന്നതെന്ന് ഉടമകൾ വ്യക്തമാക്കി. മികച്ച ഭക്ഷണം കുറഞ്ഞ ചെലവിൽ മലയാളികൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

