മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലപ്പെട്ടത്-ഡോ: ജോര്‍ജ് ഓണക്കൂര്‍
text_fieldsദുബൈ: മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ഡോ: ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
ഗള്‍ഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മലയാളികളില്‍ കാണുന്ന ഭാഷ സ്നേഹവും സംസ്കാരവും കേരളത്തില്‍ കുറഞ്ഞ് വരുകയണ്.സംസ്കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്.
എന്നാല്‍ ഗള്‍ഫില്‍ നമ്മുടെ സംസ്കാരത്തെക്കുറിച്ച് മറ്റു രാജ്യക്കാരില്‍ മതിപ്പു ഉണ്ടാക്കുകയാണ് മലയാളികള്‍-അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
എഴുത്തുകാരി രമണി വേണുഗോപാല്‍ രചിച്ച ‘തൊണ്ടത്താക്കോല്‍’ എന്ന നോവല്‍ യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ.ഗോപകുമാര്‍ ഭാര്‍ഗവന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പുസ്തകം പരിചയപ്പെടുത്തി. മോഹന്‍ വടയാര്‍, അഡ്വ.നജീദ്, അര്‍ഷദ് കണ്ണൂര്‍ .ഷീല പോള്‍, അഡ്വ.ടി.കെ.ഹാഷിക്, അര്‍ഷദ് ബത്തേരി,ശബരീഷ് പണിക്കര്‍, പി.കെ.സുരേഷ്, മോഹന്‍സാര്‍, സര്‍ഗ, ഇ.കെ.ദിനേശന്‍, ഷാര്‍ളി ബൈഞ്ചമിന്‍, സലീം അയ്യനത്ത്, റഫീക്ക് മേമുണ്ട, രാഗേഷ് വെങ്കനാട്, അബ്ദുശിവപുരം എന്നിവര്‍ സംസാരിച്ചു. പുസ്തക രചയിതാവ് രമണി വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി.
ഹനാന ഷാനവാസ് സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു. ചിരന്തന സാംസ്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
