ചൈനയുടെ ദേശീയ ദിനം; യാത്രികർക്ക് സ്വീകരണം
text_fieldsദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് നൽകിയ സ്വീകരണം
ദുബൈ: ചൈനയുടെ 75ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം ഒരുക്കി.
ടെർമിനൽ ഒന്നിൽ നടന്ന പരിപാടിയിൽ ചൈനീസ് പതാകകളാൽ അലങ്കരിച്ച സ്കാർഫുകളും ആശംസ കാർഡുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങളും ചോക്ലറ്റുകളും വിതരണം ചെയ്തു.
സ്മാർട്ട് ഗേറ്റുകളിലുടനീളം ചൈനീസ് പതാകയുടെ ചുവപ്പ് നിറം പ്രകാശിപ്പിച്ചിരുന്നു. ചൈനീസ് ഭാഷയിൽ പ്രാവീണ്യമുള്ള ഇമിഗ്രേഷൻ ജീവനക്കാരും പാസ്പോർട്ട് കൺട്രോൾ ഓഫിസർമാരും ചൈനീസ് യാത്രക്കാരെ അഭിമുഖീകരിച്ചു. ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളും കുടുംബങ്ങളും ഒപ്പം ഫോട്ടോകൾക്കും വിഡിയോകൾക്കും അവസരം നൽകി.

