ൈചനീസ് പ്രസിഡൻറിന് ‘ഒാഡർ ഒാഫ് സായിദ്’ സമ്മാനിച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഒാഡർ ഒാഫ് സായിദ് ൈചനീസ് പ്രസിഡൻറി ഷി ചിൻപിങിന് സമ്മാനിച്ചു.
കൊട്ടാരത്തിൽ രാവിലെ 11.30 നടന്ന ചടങ്ങിൽ യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്നാണ് പുരസ്ക്കാരം സമ്മാനിച്ചത്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ പേരിലുള്ള പുരസ്ക്കാരം യു.എ.ഇക്ക് ഏറ്റവും വേണ്ടപ്പെട്ട രാഷ്ട്രത്തലവൻമാർക്കായി നീക്കിവെച്ചിട്ടുള്ളതാണ്.
നേരത്തെ സൗദി രാജാവ് സൽമാൻ, ബ്രിട്ടനിലെ എലിസബത്ത് രാജഞി, മെറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവ് എന്നിവർക്കാണ് ഇൗ പുരസ്ക്കാരം നൽകിയിട്ടുള്ളത്. കലർപ്പില്ലാത്ത തനി അറേബ്യൻ പന്തയക്കുതിരയെയും ഷിക്ക് സമ്മാനിച്ചിട്ടുണ്ട്.
യു.എ.ഇ. സൈന്യം നൽകിയ ഗാർഡ് ഒഫ് ഒാണറും ഷി പരിശോധിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിനൊപ്പമാണ് ചൈനീസ് പ്രസിഡൻറ് ചടങ്ങിൽ പെങ്കടുത്തത്. തുടർന്ന് 21 ആചാര വെടി മുഴക്കി. ആകാശത്ത് അൽ ഫോർസാൻ എയ്റോബാറ്റിക് ടീം യുദ്ധവിമാനങ്ങൾകൊണ്ട് അഭ്യാസ പ്രകടനങ്ങളും നടത്തി. ആദരസൂചകമായി ദുബൈ െഫ്രയിം, ബുർജ് ഖലീഫ, ബുർജ് അൽ അറബ് എന്നിവ ചൈനീസ് പതാക അണിഞ്ഞതിനൊപ്പം യു.എ.ഇയിലെ മൊബൈൽ ദാതാക്കൾ നെറ്റ്വർക്ക് പേരിന് പകരം ‘വെൽക്കം പ്രസിഡൻറ് ചൈന’ എന്ന വാചകമാണ് പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
