Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈ​ന-​ജി.​സി.​സി...

ചൈ​ന-​ജി.​സി.​സി ഉ​ച്ച​കോ​ടി യു.​എ.​ഇ സം​ഘ​ത്തെ ന​യി​ച്ച്​ ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി

text_fields
bookmark_border
ചൈ​ന-​ജി.​സി.​സി ഉ​ച്ച​കോ​ടി യു.​എ.​ഇ സം​ഘ​ത്തെ ന​യി​ച്ച്​  ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി
cancel
camera_alt

ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി​യി​ൽ ന​ട​ന്ന ചൈ​ന-​ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശ​ർ​ഖി

മ​റ്റു ഗ​ൾ​ഫ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കൊ​പ്പം

അ​ബൂ​ദ​ബി: സൗ​ദി അ​റേ​ബ്യ​യി​ൽ ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ചൈ​ന-​ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലും അ​റ​ബ്-​ചൈ​നീ​സ് സ​ഹ​ക​ര​ണ വി​ക​സ​ന ഉ​ച്ച​കോ​ടി​യി​ലും യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശ​ർ​ഖി പ​​ങ്കെ​ടു​ത്തു. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ യു.​എ.​ഇ പ്ര​തി​നി​ധി​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നാ​ണ്​ ഉ​ച്ച​കോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും വി​ക​സ​ന​വും ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ച് ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച ന​ട​ന്നു. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ, ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷി ​ജി​ൻ​പി​ങ്, വി​വി​ധ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCSummitUAEChina
News Summary - China-GCC Summit
Next Story