ചിൽഡ്രൻസ് തിയറ്റർ ഫെസ്റ്റിവലിന് തുടക്കം
text_fieldsഷാർജ: 16ാമത് യു.എ.ഇ ചിൽഡ്രൻസ് തിയറ്റർ ഫെസ്റ്റിവലിന് ഷാർജ കൾചറൽ പാലസിൽ തുടക്കം. പ്രാദേശിക നാടക സംഘങ്ങൾ നിർമിക്കുന്ന ആറു നാടകങ്ങളോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകൾ. വിശിഷ്ടാതിഥിയായ സാബർ റഗാബിനെ ആദരിക്കുകയും ഫെസ്റ്റിവലിന്റെയും കുട്ടികളുടെയും ജൂറിയെ തിരഞ്ഞെടുക്കുകയും ചെയ്യും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയോടെ നടത്തുന്ന ചിൽഡ്രൻസ് തിയറ്റർ ഫെസ്റ്റിവൽ വീണ്ടും എത്തുന്നതിൽ സന്തോഷമുണ്ടെന്ന് തിയറ്റർ അസോസിയേഷൻ ചെയർമാനും ഫെസ്റ്റിവൽ പ്രസിഡന്റുമായ ഇസ്മായിൽ അബ്ദുല്ല പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ നാടക സംഘങ്ങൾക്കും അദ്ദേഹം ആശംസ നേർന്നു. ഡിസംബർ 28ന് സമാപിക്കും.

