കുട്ടികളുടെ വായന മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
text_fieldsഷാർജ: കുട്ടികളിൽ വായന സംസ്കാരം വളർത്താനും സർഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ഷാർജ ബുക് അതോറിറ്റി സംഘടിച്ച 16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. ഷാർജ എക്സ്പോ സെന്ററിൽ ഏപ്രിൽ 23 മുതൽ മേയ് നാലുവരെ നടക്കുന്ന പുസ്തകോത്സവത്തിൽ ലോകത്തെ പ്രമുഖ സാഹിത്യകാരൻമാരും ചിന്തകരും ഉൾപ്പെടെ പങ്കെടുത്തു.
‘പുസ്തകങ്ങളിലേക്ക് മുങ്ങാം കുഴിയിടാം’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളക്ക് വിപുലമായ സൗകര്യങ്ങളാണ് ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപാശലകളും സാംസ്കാരിക പരിപാടികളും അരങ്ങേറി. 22 രാജ്യങ്ങളിൽ നിന്നായി 122 അറബ്, അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തി. 10,24 പരിപാടികളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികളാണ് വിവിധ സെഷനുകളിലായി പങ്കെടുത്തത്. കൂടാതെ അന്താരാഷ്ട്ര അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗത്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളും അരങ്ങേറിയിരുന്നു.
പുസ്തക മേളയനോടനുബന്ധിച്ച് എമിറേറ്റിലെ പൊതു ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 25 ലക്ഷം ദിർഹം പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ഏറ്റവുമെളുപ്പത്തിലും രസകരവുമായി കുട്ടികളിലെത്തിക്കാന്‍ ‘ഡിജിറ്റല്‍ ക്യൂബ് വര്‍ക്ക്ഷോപ്പ്’, പാട്ടും പരീക്ഷണങ്ങളുമായി ജൂനിയർ മ്യൂസിയം, കുക്കറി ഷോ, ക്രഫ്റ്റിങ് വാൾ ഹാങ്ങിങ് തുടങ്ങിയ നിരവധി ശിൽപശാലകളാണ് മേളയിൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

