കുട്ടികളുടെ മരുന്ന്: സുരക്ഷ മാനദണ്ഡങ്ങൾ കർശനം
text_fieldsദുബൈ: കുട്ടികളിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ) ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിനാണ് രാജ്യത്തിന്‍റെ ദേശീയ മുൻഗണന. സുരക്ഷിതമായ ഔഷധങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കർശനമായ നിയന്ത്രണ സംവിധാനങ്ങളാണ് നിലവിലുള്ളത്. വിശ്വസനീയമായ ഡിജിറ്റൽ ആരോഗ്യ വിവരങ്ങളിലേക്കുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇമാറാത്തി ശിശു ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 15നാണ് യു.എ.ഇയിൽ ഇമാറാത്തി ശിശു ദിനം. കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക് ലഭ്യമാവുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. മനുഷ്യന്‍റെ ആരോഗ്യവും ജീവിത നിലവാരവുമാണ് വികസനത്തിന്‍റെ കാതൽ എന്ന കാഴ്ചപ്പാടുകളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ. വിശ്വസനീയമായ ഡിജിറ്റൽ ആരോഗ്യ വിവരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്ക് ലഭ്യമാക്കേണ്ടതിന്‍റെയും അതുവഴി ഔഷധങ്ങളുടെ സുരക്ഷിതമായ ഉപയോഗം മനസിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രധാന്യവും അവർ എടുത്തു പറഞ്ഞു. കുട്ടികളാണ് നമ്മുടെ ഭാവി. അവരുടെ ആരോഗ്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്. അത് നമ്മൾ ഗൗരവമായി എടുക്കുമെന്നും ഡോ. അൽ കാബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

