കുഞ്ഞുങ്ങള്‍ക്ക് കരുതലേകി ശിശുസുരക്ഷാ വാരാചരണം
text_fieldsഅബൂദബി: ചൈല്‍ഡ് സേഫ്റ്റി ഫസ്റ്റ് എന്ന പ്രമേയത്തില്‍ അബൂദബി സര്‍ക്കാര്‍ രൂപം നല്‍കിയ സ്വതന്ത്ര ജീവകാരുണ്യ കൂട്ടായ്മയായ എമിറേറ്റ്സ് ഫൗണ്ടേഷന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ശിശുസുരക്ഷാ വാരാചരണത്തിനു തുടക്കമായി.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് 22 വരെ യു.എ.ഇയിലാകെ നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ നടക്കുക. മാതാപിതാക്കള്‍, സഹോദരങ്ങള്‍,ആയമാര്‍ കാര്‍ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളും അപകട രക്ഷാ പരിശീലനവും നല്‍കും. രാജ്യമൊക്കുമുള്ള സാമൂഹിക-സന്നദ്ധപ്രവര്‍ത്തകരുടെ കൈകോര്‍ക്കലിലൂടെ നടപ്പാക്കുന്ന പരിപാടിയുടെ ഘടന ഏറെ പ്രശസ്തമായ യു.എസ് സിറ്റിസന്‍ കോര്‍പ്സ്, സ്വീഡിഷ് സിവില്‍ ഡിഫന്‍സ് ലീഗ് എന്നിവയുടെ മാതൃകയിലാണ്. ജനവാസം കുറഞ്ഞതും വിദൂരവുമായ പ്രദേശങ്ങളിലുള്‍പ്പെടെ സന്ദേശം എത്തിക്കാനും ഓരോ കുട്ടിയെയയും സുരക്ഷിതമായി വളര്‍ത്തിയെടുക്കാനുമുള്ള ലക്ഷ്യമാണ് കാമ്പനിനുള്ളതെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ മയ്താ അല്‍ ഹബ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
