ശിശുദിനാഘോഷവും നേതൃസംഗമവും നടത്തി
text_fieldsഇൻകാസ്-ജവഹർ ചിൽഡ്രൻസ് ക്ലബ് ഫുജൈറയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷവും നേതൃസംഗമവും
ഫുജൈറ: ഇൻകാസ് -ജവഹർ ചിൽഡ്രൻസ് ക്ലബ് ഫുജൈറയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും നേതൃ സംഗമവും നടത്തി. ഇൻകാസ് -ജെ.സി.സി പ്രസിഡന്‍റ് അനുരഞ്ജ് സന്തോഷിന്‍റെ അധ്യക്ഷതയിൽ കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് എൻ.എം. അബ്ദുസമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹർ ചിൽഡ്രൻസ് ക്ലബ് മുഖ്യരക്ഷാധികാരി ജോജു മാത്യു ആമുഖ ഭാഷണം നടത്തി. സ്റ്റുഡന്‍റ് പേഴ്സനാലിറ്റി ഡെവലപ്മെന്‍റ് ട്രെയിനർ സുജിത്ത് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ക്ലബ് ജനറൽ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതവും വൈസ് പ്രസിഡന്‍റ് അൽ ആമീൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഭാരവാഹികളായ നെയ്തൻ ജോ റോണി, ഡെയ്ൻ ബിജോയ്, നിതാൽ നാസർ, ആന്‍റണി മനു എന്നിവർ സംസാരിച്ചു. അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള ചോദ്യോത്തര വേള, ഗ്രൂപ് രൂപവത്കരണം, ഗ്രൂപ്പ്തല ചർച്ചകൾ, വിവിധ കലാമത്സരങ്ങൾ എന്നിവക്ക് കോഓഡിനേറ്റർമാരായ ഷജിൽ വടക്കേകണ്ടി, മനു ജോൺ, കെ.സി. സ്മിത, ഇൻകാസ് ട്രഷറർ ജിതേഷ് നമ്പറൊൻ, ടി. അഫ്സൽ കണ്ണൂർ, ഉസ്മാൻ ചൂരക്കോട്, മണികണ്ഠൻ മടാപറമ്പിൽ, പി.എ. അയ്യൂബ്, സി.വി. സഫാദ്, വിജി സന്തോഷ്, നസീറ റാഫി, രേഷ്മ റിനു, ജിജി ജിനീഷ്, ജോൺ ആലപ്പുഴ, ഷൈൻ പ്ലാമൂട്ടിൽ, പ്രമോദ് വണ്ണാറക്കൽ, സാം, സഞ്ജു, നിഫിൻ, മോട്ടി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജോയ് ഇഞ്ചിപ്പറമ്പിൽ സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

