Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിച്ചങ്ങാടം ബാലസമ്മേളനം

text_fields
bookmark_border
കളിച്ചങ്ങാടം ബാലസമ്മേളനം
cancel

ഷാർജ: വിസ്ഡം പബ്ലിക്കേഷൻസിന്‍റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവത്തിലെ ബാൾറൂം ഓഡിറ്റോറിയത്തിൽ കളിച്ചങ്ങാടം ബാലസമ്മേളനം ഖുർആൻ വിവർത്തകനും ജാമിയ അൽഹിന്ദ് റെക്ടറുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഷാർജ ബുക്ക്ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. വിസ്ഡം ബുക്സ് കലണ്ടർ പ്രകാശനം അബ്ദുസ്സലാം ആലപ്പുഴക്ക് നൽകി മോഹൻ കുമാർ നിർവഹിച്ചു.

തുടർന്ന് വിവിധ മദ്റസകളിലെ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ജലീൽ ഒട്ടുമ്മൽ, സഫ്വാൻ പൂച്ചാക്കൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഷെരീഫ് എലാങ്കോട്, അഷ്റഫ് പുതുശ്ശേരി എന്നിവർ സംബന്ധിച്ചു. ശംസുദ്ദീൻ അജ്മാൻ സ്വാഗതവും ഷമീം ഇസ്മായിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Children's Conference
Next Story